എസ്ബിടിയുടെ രണ്ടാംപാദ പ്രവർത്തനലാഭം 492.65 കോടി
എസ്ബിടിയുടെ രണ്ടാംപാദ പ്രവർത്തനലാഭം 492.65 കോടി
Thursday, October 27, 2016 11:34 AM IST
തിരുവനന്തപുരം: ഈ വർഷം സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ 32 ശതമാനം വളർച്ചയോടെ 492.65 കോടി രൂപയുടെ പ്രവർത്തനലാഭം രേഖപ്പെടുത്തി. എന്നിരുന്നാലും കിട്ടാക്കടത്തിന്റെയും ടാക്സേഷന്റെയും ഉയർന്ന നിബന്ധനകളാൽ ഈ പാദത്തിൽ ബാങ്ക് 587.57 കോടി രൂപയുടെ നഷ്‌ടം രേഖപ്പെടുത്തി. ആദ്യ അർധവാർഷികത്തിൽ നഷ്‌ടം 1330.57 കോടിയായി. സെപ്റ്റംബർ 30 വരെയുള്ള അർധവാർഷിക കണക്കെടുപ്പിൽ 919.29 കോടിയുടെ പ്രവർത്തനലാഭവും ബാങ്ക് കൈവരിച്ചിട്ടുണ്ട്.

ഈ വർഷം രണ്ടാംപാദത്തിലെ പലിശയേതര വരുമാനങ്ങൾ കഴിഞ്ഞ വർഷം ഇതേ സമയത്തെ 226.43 കോടിയിൽനിന്ന് 76 ശതമാനം വർധിച്ച് 399.53 കോടി രൂപയായി. ആകെ നിക്ഷേപം 7085 കോടി വർധിച്ചു.


പലിശച്ചെലവുകൾ കുറയ്ക്കുന്നതിനായി ഉയർന്ന ചെലവു വരുന്ന നിക്ഷേപങ്ങളും വൻ നിക്ഷേപങ്ങളും ബാങ്ക് ഘട്ടംഘട്ടമായി ചെറുകിട നിക്ഷേപങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് എസ്ബിടി എംഡി സി.ആർ. ശശികുമാർ പറഞ്ഞു.

ബാങ്കിന്റെ മൊത്തം വായ്പ 67,328 കോടിയിൽനിന്ന് 68,180 ആയി വർധിച്ച് 852 കോടിയുടെ വർധന രേഖപ്പെടുത്തി.

2016 സെപ്റ്റംബർ 30നു മൊത്തം കിട്ടാക്കടം 11.55 ശതമാനവും അസൽ കിട്ടാക്കടം 7.2 ശതമാനവുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.