വി സീരിസ് ബൈക്കുകൾ നവംബറിലെത്തും
വി സീരിസ് ബൈക്കുകൾ നവംബറിലെത്തും
Monday, October 24, 2016 11:39 AM IST
ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന ടു വീലർ നിർമാതാക്കളായ ബജാജ് വിപണിയിൽ സാന്നിധ്യം ശക്‌തമാക്കാനൊരുങ്ങുന്നു. ഒക്ടോബർ– ഡിസംബർ പാദത്തിൽ വി സീരിയസിലുള്ള നാല് ബൈക്കുകൾ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കമ്മ്യൂട്ടർ ബൈക്ക്, പ്രീമിയം കമ്മ്യൂട്ടർ ബൈക്ക്, ക്രാറ്റോസ് വി400 എന്നിവ കൂടാതെ പൾസർ റേഞ്ചിലുള്ള ബൈക്കുമാണ് കമ്പനി പുറത്തിറക്കാനൊരുങ്ങുന്നത്.

ബജാജിന്റെ പ്രീമിയം ബൈക്കുകൾ വി സീരിസിലായിരിക്കും പുറത്തിറങ്ങുക. വീ സീരിസിൽ കൂടുതൽ പവറുള്ള മോഡലുകൾ പുറത്തുറക്കുമെന്ന് കമ്പനി മുമ്പ് അറിയിച്ചിരുന്നു.


വി സീരിസിൽ ഉടൻ പുറത്തിറക്കുന്ന വി20 ബൈക്ക്, ബജാജ് പൾസർ, അവഞ്ചർ തുടങ്ങിയ ബൈക്കുകൾക്ക് കരുത്ത് നല്കുന്ന 220 സിസി എൻജിനാണ് നല്കുന്നത്. ബജാജിന്റെ പൾസർ 200എൻഎസ് മോഡലിനായി വികസിപ്പിച്ച 200 സിസി എൻജിനാണ് വി20 ഉപയോഗിക്കാനിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.