നെസ്ലെ ഇന്ത്യയുടെ ക്രഞ്ചിലീഷ്യസ് മഞ്ച് വിപണിയിൽ
നെസ്ലെ ഇന്ത്യയുടെ ക്രഞ്ചിലീഷ്യസ് മഞ്ച് വിപണിയിൽ
Saturday, September 24, 2016 10:56 AM IST
തിരുവനന്തപുരം: നെസ്ലെ ഇന്ത്യയുടെ വേഫർ ബ്രാൻഡായ മഞ്ച് പുതുമകളോടെ വിപണിയിൽ അവതരിപ്പിച്ചു. രുചിയിലും ഉത്പാദനപ്രക്രിയയിലും സമഗ്രമായ പരിഷ്കരണവും അതേസമയം ക്രഞ്ചിന്റെ തനത് സ്വഭാവവും നിലനിർത്തിയാണ് പുതിയ ഉത്പന്നം ക്രഞ്ചിലീഷ്യസ് മഞ്ച് വിപണിയിലെത്തിയിരിക്കുന്നത്.

അനുദിനം വളരുന്ന ചോക്ലേറ്റ് കൺഫെക്ഷണറി വിപണിയായ ഇന്ത്യ പുതുമകൾക്കായി കാത്തിരിക്കുകയാണെന്നു നെസ്ലെ ഇന്ത്യ ചോക്ലേറ്റ്സ് ആൻഡ് കൺഫെക്ഷണി വിഭാഗം ജനറൽ മാനേജർ നിഖിൽ ചന്ദ് പറഞ്ഞു. ഈ പുതുമകളുടെ പ്രതിഫലനമാണ് ഈ പുതിയ ഉത്പന്നം. പുതിയ ക്രഞ്ചിലീഷ്യസ് മഞ്ച് 10 രൂപയ്ക്ക് സ്റ്റോറുകളിലും ഇ– കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭിക്കും.


ശ്രുതി ഹാസനും സംഗീത ത്രയങ്ങളായ ശങ്കർ, എഹ്സാൻ, ലോയ് എന്നിവരും ചേർന്നാണ് ദ ഇറെസിസ്റ്റബിൾ കോമ്പിനേഷൻ ഓഫ് എ ക്രഞ്ചിലീഷ്യസ് മഞ്ചിന്റെ പ്രചാരണ പരിപാടി അവതരിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.