സിയാലിനു ദേശീയ പുരസ്കാരം
സിയാലിനു ദേശീയ പുരസ്കാരം
Monday, August 29, 2016 10:28 AM IST
നെടുമ്പാശേരി: എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ രജത ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച നോൺ മെട്രോ വിമാനത്താവളത്തിനുള്ള ദേശീയ പുരസ്കാരം കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന് (സിയാൽ) ലഭിച്ചു. മെട്രോ വിഭാഗത്തിൽ മുംബൈ വിമാനത്താവളത്തിനാണ് പുരസ്കാരം.

2016 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ദേശീയതലത്തിൽ യാത്രക്കാർക്കായി നടത്തിയ സർവേയിൽ നിന്നാണ് തെരഞ്ഞെടുത്തത്. നിലവിൽ രാജ്യത്ത് മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ സിയാലിന് ഏഴാം സ്‌ഥാനവും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ നാലാം സ്‌ഥാനവുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.