ഗ്ലോ ആഭരണ ശ്രേണിയുമായി കല്യാൺ ജ്വല്ലേഴ്സ്
ഗ്ലോ ആഭരണ ശ്രേണിയുമായി കല്യാൺ ജ്വല്ലേഴ്സ്
Monday, July 25, 2016 10:27 AM IST
തൃശൂർ: പ്രമുഖ ആഭരണനിർമാതാക്കളായ കല്യാൺ ജ്വല്ലേഴ്സ് ‘ഡാൻസിംഗ് ഡയമണ്ട്’ ആഭരണനിരയായ ‘ഗ്ലോ’ പുറത്തിറക്കി. മധ്യത്തിൽ ഡയമണ്ട് പതിച്ച് പ്രത്യേകമായി രൂപപ്പെടുത്തിയ പതക്കങ്ങൾ, കമ്മലുകൾ, മോതിരങ്ങൾ, ബ്രേസ്ലറ്റുകൾ എന്നീ ആഭരണങ്ങളാണ് ഈ വിഭാഗത്തിൽ ലഭ്യമാക്കിയിരിക്കുന്നത്. നേരിയ ശരീരചലനങ്ങൾക്കനുസരിച്ചുപോലും നൃത്തം ചെയ്യുന്നതുപോലെ തിളങ്ങുന്നവയാണ് ഇവയിലെ ഡയമണ്ടുകൾ. ശോഭ ഉറപ്പുവരുത്തുന്നതിനായി ട്വിങ്കിൾ’ രീതിയിലാണ് കല്ലുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ലേസർ ഹോളുകളില്ലാത്തതിനാലും കല്ല് പിടിപ്പിക്കാനായി ഒളിഞ്ഞിരിക്കുന്ന നൂലുകളോ മറ്റോ ഇല്ലാത്തതിനാലും ഇവ കറയറ്റതും തിളക്കമേറിയതുമാണ്.


രാജ്യമെങ്ങുമുള്ള ഉപയോക്‌താക്കളുടെ താത്പര്യങ്ങൾ പ്രതിധ്വനിക്കുന്നതാണ് ഗ്ലോ ആഭരണ ശ്രേണിയെന്നു കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. 22,000 രൂപ മുതൽ വിലയുള്ള ഗ്ലോ ആഭരണങ്ങൾ എല്ലാ കല്യാൺ ജ്വല്ലേഴ്സ് ഷോറൂമുകളിലും ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.