പൗണ്ട്, യൂറോ താഴോട്ട്; യുവാന് ഇടിവ്
പൗണ്ട്, യൂറോ താഴോട്ട്; യുവാന് ഇടിവ്
Monday, June 27, 2016 11:18 AM IST
ലണ്ടൻ/ഹോങ്കോംഗ്: ആഗോള വിപണികളിൽ അസ്വസ്‌ഥതയും ചാഞ്ചാട്ടവും തുടരുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുമെന്ന (ബ്രെക്സിറ്റ്) യാഥാർഥ്യത്തോടു പൊരുത്തപ്പെടാൻ കമ്പോളങ്ങൾ പ്രയാസപ്പെടുന്നു.

ബ്രിട്ടീഷ് പൗണ്ട് ഇന്നലെയും താണു. മൂന്നര ശതമാനം താണതോടെ 30 വർഷത്തിനിടയിലെ ഏറ്റവും താണ നിലയിലായി. ഒരു പൗണ്ടിന് 1.32 ഡോളർ ആണ് ഇന്നലത്തെ നില. ഇനിയും ഗണ്യമായി താഴുമെന്നു പലരും കരുതുന്നു. ബ്രെക്സിറ്റ് വ്യവസ്‌ഥകൾ അറിഞ്ഞാലേ കൃത്യമായ പ്രവചനം ഉണ്ടാകൂ. യൂറോയും അല്പം താണു. ഡോളറിന് 0.9 യൂറോ ആയി.


ഇന്ത്യയിൽ പൗണ്ടിന് 89.76 രൂപയായി ഇന്നലെ. വെള്ളിയാഴ്ച 93.13 രൂപയായിരുന്നു. യൂറോയ്ക്ക് 74.78 രൂപ കിട്ടും.

ചൈനയുടെ യുവാൻ അഞ്ചര വർഷത്തെ ഏറ്റവും താണ നിലയിലായി. ഡോളറിന് 6.637 യുവാൻ ആണ് ഔദ്യോഗിക നിരക്ക്. 6.64 യുവാനിലും വ്യാപാരം നടന്നു.

യൂറോപ്യൻ, ഏഷ്യൻ ഓഹരികളും ഇന്നലെ ചാഞ്ചാടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.