ഉത്തരകൊറിയൻ ജനറലും ഇവാങ്ക ട്രംപും വിന്‍റർ ഒളിന്പിക്സിന്
ഉത്തരകൊറിയൻ ജനറലും ഇവാങ്ക ട്രംപും വിന്‍റർ ഒളിന്പിക്സിന്
Friday, February 23, 2018 1:03 AM IST
വാ​​ഷിം​​ഗ്ട​​ൺ ​​ഡി​​സി: ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യി​​ൽ ഞാ​​യ​​റാ​​ഴ്ച ന​​ട​​ക്കു​​ന്ന വി​​ന്‍റ​​ർ ഒ​​ളി​​ന്പി​​ക്സ് സ​​മാ​​പ​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന ഉ​​ന്ന​​ത​​ത​​ല യു​​എ​​സ് പ്ര​​തി​​നി​​ധി സം​​ഘ​​ത്തി​​നു പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ പു​​ത്രി ഇ​​വാ​​ങ്ക ട്രം​​പ് നേ​​തൃ​​ത്വം ന​​ൽ​​കു​​മെ​​ന്നു വൈ​​റ്റ്ഹൗ​​സ് അ​​റി​​യി​​ച്ചു.

ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ വ​​ർ​​ക്കേ​​ഴ്സ് പാ​​ർ​​ട്ടി കേ​​ന്ദ്ര​​ക്ക​​മ്മി​​റ്റി വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജ​​ന​​റ​​ൽ കിം ​​യോം​​ഗ് ചോ​​ളി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള എ​​ട്ടം​​ഗ സം​​ഘ​​മാ​​ണ് ഉ​​ത്ത​​ര​​കൊ​​റി​​യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചു സ​​മാ​​പ​​ന​​ച്ച​​ട​​ങ്ങി​​നെ​​ത്തു​​ന്ന​​ത്. ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യു​​ടെ ക​​പ്പ​​ൽ 2010ൽ ​​ടോ​​ർ​​പ്പി​​ഡോ പ്ര​​യോ​​ഗി​​ച്ചു മു​​ക്കാ​​ൻ ഉ​​ത്ത​​ര​​വി​​ട്ട​​ത് ജ​​ന​​റ​​ൽ യോം​​ഗ് ചോ​​ളാ​​ണെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു. 46 നാ​​വി​​ക​​ർ കൊ​​ല്ല​​പ്പെ​​ട്ടു. സി​​യൂ​​ൾ ക​​രി​​ന്പ​​ട്ടി​​ക​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​യാ​​ളാ​​ണു ജ​​ന​​റ​​ൽ യോം​​ഗ് ചോ​​ൾ.


സ​​മാ​​പ​​ന​​ച്ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന യു​​എ​​സ്, ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ സം​​ഘാം​​ഗ​​ങ്ങ​​ൾ ത​​മ്മി​​ൽ കൂ​​ടി​​ക്കാ​​ഴ്ച​​യു​​ണ്ടാ​​വു​​മോ എ​​ന്നു വ്യ​​ക്ത​​മ​​ല്ല. ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങി​​നെ​​ത്തി​​യ യു​​എ​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് മൈ​​ക്ക് പെ​​ൻ​​സ്, ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ ഏ​​കാ​​ധി​​പ​​തി കിം ​​ജോം​​ഗ് ഉ​​ന്നി​​ന്‍റെ സ​​ഹോ​​ദ​​രി കിം ​​യോ​​ജോം​​ഗി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​വു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച​​യ്ക്കു സ​​ന്ന​​ദ്ധ​​ത പ്ര​​ക​​ടി​​പ്പി​​ച്ചി​​രു​​ന്നു. അ​​വ​​സാ​​ന​​നി​​മി​​ഷം ഉ​​ത്ത​​ര​​കൊ​​റി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ​​നി​​ന്നു പി​​ന്മാ​​റു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു യു​​എ​​സ് അ​​ധി​​കൃ​​ത​​ർ ക​​ഴി​​ഞ്ഞ ദി​​വ​​സം വ്യ​​ക്ത​​മാ​​ക്കി​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.