അമ്മാനിലെ എംബസിയിൽ ഇസ്രേലി ഗാർഡിന്‍റെ വെടിയേറ്റ് രണ്ടു പേർ മരിച്ചു
Monday, July 24, 2017 1:11 PM IST
അ​​മ്മാ​​ൻ: ജോ​​ർ​​ദാ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ അ​​മ്മാ​​നി​​ലെ ഇ​​സ്രേ​​ലി എം​​ബ​​സി​​വ​​ള​​പ്പി​​ൽ ഇ​​സ്രേ​​ലി സു​​ര​​ക്ഷാ ഗാ​​ർ​​ഡ് ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ ര​​ണ്ടു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. സ്ക്രൂ​​ഡ്രൈ​​വ​​റു​​മാ​​യി ആ​​ക്ര​​മി​​ക്കാ​​നെ​​ത്തി​​യ 17കാ​​ര​​നാ​​ണു ഗാ​​ർ​​ഡി​​ന്‍റെ വെ​​ടി​​വ​​യ്പി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്. എം​​ബ​​സി വ​​ള​​പ്പി​​ലു​​ണ്ടാ​​യി​​രു​​ന്ന ജോ​​ർ​​ദാ​​ൻ​​കാ​​ര​​നാ​​യ ഡോ​​ക്ട​​റും വെ​​ടി​​യേ​​റ്റു മ​​രി​​ച്ചു. പി​​ഴ​​വെ​​ടി​​യേ​​റ്റാ​​ണു ഡോ​​ക്ട​​ർ കൊ​​ല്ല​​പ്പെ​​ട്ട​​തെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. കു​​ത്തേ​​റ്റ ഇ​​സ്രേ​​ലി ഗാ​​ർ​​ഡ് ചി​​കി​​ത്സ​​യി​​ലാ​​ണ്.


അ​​ൽ അ​​ക്സാ മോ​​സ്ക് പ്ര​​ശ്ന​​ത്തി​​ൽ ഇ​​സ്രേ​​ലി​​ക​​ളും പ​​ല​​സ്തീ​​ൻ​​കാ​​രും ത​​മ്മി​​ൽ സം​​ഘ​​ർ​​ഷം നി​​ല​​നി​​ൽ​​ക്കേ ഉ​​ണ്ടാ​​യ എം​​ബ​​സി വെ​​ടി​​വ​​യ്പ് സ്ഥി​​തി കൈ​​വി​​ട്ടു​​പോ​​കാ​​നി​​ട​​യാ​​ക്കി​​യേ​​ക്കു​​മെ​​ന്നു ഭീ​​തി​​യു​​ണ്ട്.

കി​​ഴ​​ക്ക​​ൻ ജ​​റൂ​​സ​​ലേ​​മി​​ലെ അ​​ൽ അ​​ക്സാ മോ​​സ്ക് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പു​​ണ്യ​​സ്ഥ​​ല​​ങ്ങ​​ളു​​ടെ നി​​യ​​ന്ത്ര​​ണ​​ച്ചു​​മ​​ത​​ല ജോ​​ർ​​ദാ​​നാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.