ഗ്രീസിലും തുർക്കിയിലും ഭൂകന്പം: രണ്ടു മരണം
ഗ്രീസിലും തുർക്കിയിലും ഭൂകന്പം: രണ്ടു മരണം
Friday, July 21, 2017 12:28 PM IST
ആ​​​ഥ​​​ൻ​​​സ്: വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ ഏ​​​റെ എ​​​ത്തു​​​ന്ന ഗ്രീ​​​ക്ക് ദ്വീ​​​പാ​​​യ കോ​​​സി​​​ലും തു​​​ർ​​​ക്കി​​​യി​​​ലെ ബോ​​​ദ്രും റി​​​സോ​​​ർ​​​ട്ടി​​​ലും ഭൂ​​​ക​​​ന്പം വ​​​ൻ​​​നാ​​​ശം വി​​​ത​​​ച്ചു. കോ​​​സി​​​ൽ ര​​​ണ്ടു ടൂ​​​റി​​​സ്റ്റു​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. ര​​​ണ്ടു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 500ൽ ​​​അ​​​ധി​​​കം പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

വ്യാ​​​ഴാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​ക്കു​​​ശേ​​​ഷ​​​മാ​​​ണ് റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 6.5 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ക​​​ന്പ​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​തെ​​​ത്തു​​​ട​​​ർ​​​ന്നു​​ണ്ടാ​​യ സു​​​നാ​​​മി​​​യി​​​ൽ ഫി​​​ഷിം​​​ഗ് ബോ​​​ട്ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു. പ​​​ഴ​​​യ കോ​​​സ് പ​​​ട്ട​​​ണ​​​ത്തി​​​ൽ നി​​​ര​​​വ​​​ധി കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ നി​​​ലം​​​പൊ​​​ത്തി. കെ​​​ട്ടി​​​ടം വീ​​​ണാ​​​ണു പ​​​ല​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റ​​​ത്. പ​​​ല വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളും റ​​​ദ്ദാ​​​ക്കി. തു​​​ർ​​​ക്കി​​​യി​​​ലെ ബോ​​​ദ്രും പ​​​ട്ട​​​ണ​​​ത്തി​​​ൽ ഒ​​​രു ആ​​​ശു​​​പ​​​ത്രി​​​ക്കു വി​​​ള്ള​​​ൽ വീ​​​ണ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു രോ​​​ഗി​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു . സെ​​​ൻ​​​ട്ര​​​ൽ ബോ​​​ദ്രു​​​മി​​​ലെ മോ​​​സ്കി​​​നും കേ​​​ടു​​​പാ​​​ടു സം​​​ഭ​​​വി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.