ജോർജിയയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കു ജയം
ജോർജിയയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കു ജയം
Wednesday, June 21, 2017 12:21 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​​ ഡി​​​സി: ജോ​​​ർ​​​ജി​​​യ സം​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു യു​​​എ​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യി​​​ലേ​​​ക്കു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റി​​​പ്പ​​​ബ്ലിക്ക​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി കാ​​​ര​​​ൻ ഹാ​​​ൻ​​​ഡെ​​​ൽ ജ​​​യി​​​ച്ചു. കാ​​​ര​​​ന് 52 ശ​​​ത​​​മാ​​​നം വോ​​​ട്ടും ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി ജോ​​​ൺ ഒ​​​സോ​​​ഫി​​​ന് 48 ശ​​​ത​​​മാ​​​നം വോ​​​ട്ടും ല​​​ഭി​​​ച്ചു.

1970 മു​​​ത​​​ൽ റി​​​പ്പ​​​ബ്ലിക്ക​​​ൻ പാ​​​ർ​​​ട്ടി​​​യു​​​ടെ കു​​​ത്ത​​​ക​​​യാ​​​യ ഈ ​​​സീ​​​റ്റ് പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ ക​​​ഴി​​​വ​​​തും ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ല്ല. പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ജ​​​ന​​​പ്രീ​​​തി​​​യി​​​ൽ ഇ​​​ടി​​​വു​​​ണ്ടാ​​​യ അ​​​വ​​​സ​​​ര​​​ത്തി​​​ൽ ല​​​ഭി​​​ച്ച വി​​​ജ​​​യം റി​​​പ്പ​​​ബ്ലിക്ക​​​ന്മാ​​​ർ​​​ക്ക് ആ​​​ത്മ​​​വി​​​ശ്വാ​​​സം പ​​​ക​​​ർ​​​ന്നു. കാ​​​ര​​​നെ അ​​​ഭി​​​ന​​​ന്ദി​​​ച്ച് ട്രം​​​പ് ട്വി​​​റ്റ​​​ർ സ​​​ന്ദേ​​​ശം അ​​​യ​​​ച്ചു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സൗ​​​ത്ത് ക​​​രോ​​​ളൈ​​​ന​​​യി​​​ൽ ന​​​ട​​​ന്ന മ​​​റ്റൊ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ സ്ഥാ​​​നാ​​​ർ​​​ഥി വി​​​ജ​​​യി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.