യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് ബ്രിസെൻസ്കി അന്തരിച്ചു
യുഎസ് മുൻ സുരക്ഷാ ഉപദേഷ്ടാവ് ബ്രിസെൻസ്കി അന്തരിച്ചു
Saturday, May 27, 2017 11:41 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് മു​​​ൻ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് സ്ബി​​​ഗ്‌​​​ന്യു ബ്രി​​​സെ​​​ൻ​​​സ്കി (89) അ​​​ന്ത​​​രി​​​ച്ചു. ബ്രി​​​സെ​​​ൻ​​​സ്കി​​​യു​​​ടെ മ​​​ക​​​ളും അ​​​വ​​​താ​​​ര​​​ക​​​യു​​​മാ​​​യ മി​​​ക സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് മ​​​ര​​​ണ വി​​​വ​​​രം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ, മ​​​ര​​​ണ​​​കാ​​​ര​​​ണം മി​​​ക വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ല്ല.

ജി​​​മ്മി കാ​​​ർ​​​ട്ട​​​ർ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വാ​​​യി​​​രു​​​ന്നു പോ​​​ളി​​​ഷ് വം​​​ശ​​​ജ​​​നാ​​​യ ബ്രി​​​സെ​​​ൻ​​​സ്കി. അ​​​ഫ്ഗാ​​​നി​​​ലെ സോ​​​വ്യ​​​റ്റ് അ​​​ധി​​​നി​​​വേ​​​ശം, ടെ​​​ഹ്റാ​​​നി​​​ൽ 52 അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ർ ബ​​​ന്ധി​​​ക​​​ളാ​​​ക്ക​​​പ്പെ​​​ട്ട​​​ത്, ഇ​​​റാ​​​ൻ വി​​​പ്ല​​​വം തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ഇ​​​ട​​​പെ​​​ടാ​​​നു​​​ള്ള ബു​​​ദ്ധി കാ​​​ർ​​​ട്ട​​​റി​​​ന് ഉ​​​പ​​​ദേ​​​ശി​​​ച്ച​​​ത് ഇ​​​ദ്ദേ​​​ഹ​​​മാ​​​ണ്. യു​​​എ​​​സ്-​​​ചൈ​​​ന ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധ​​​ത്തി​​​നു ചു​​​ക്കാ​​​ൻ പി​​​ടി​​​ച്ച​​​തും ബ്രി​​​സെ​​​ൻ​​​സ്കി​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.