ബാഗ്ദാദിൽ ചാവേർ ആക്രമണം; 17 പേർ കൊല്ലപ്പെട്ടു
ബാഗ്ദാദിൽ ചാവേർ ആക്രമണം; 17 പേർ കൊല്ലപ്പെട്ടു
Thursday, March 30, 2017 11:29 AM IST
ബാ​​​ഗ്ദാ​​​ദ്: ദ​​​ക്ഷി​​​ണ ബാ​​​ഗ്ദാ​​​ദി​​​ൽ ചാ​​​വേ​​​ർ ഭ​​​ട​​​ൻ ന​​​ട​​​ത്തി​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 17 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും 60 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. സ്ഫോ​​​ട​​​ക​​​വ​​​സ്തു നി​​​റ​​​ച്ച ടാ​​​ങ്ക​​​ർ പോ​​​ലീ​​​സ് ചെ​​​ക്കു​​​പോ​​​സ്റ്റി​​​ലെ​​​ത്തി​​​ച്ചു സ്ഫോ​​​ട​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ മൂ​​​ന്നു പേ​​​ർ പോ​​​ലീ​​​സു​​​കാ​​​രും ബാ​​​ക്കി സി​​​വി​​​ലി​​​യ​​​ന്മാ​​​രു​​​മാ​​​ണ്. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഒ​​​രു ഗ്രൂ​​​പ്പും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. ഐ​​​എ​​​സി​​​നെ​​​യാ​​​ണു സം​​​ശ​​​യം.


പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മൊ​​​സൂ​​​ൾ ന​​​ഗ​​​രം ഐ​​​എ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ൽ​​​നി​​​ന്നു മോ​​​ചി​​​പ്പി​​​ക്കാ​​​ൻ ഇ​​​റാ​​​ക്കി സൈ​​​ന്യം യു​​​ദ്ധം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ബാ​​​ഗ്ദാ​​​ദി​​​ൽ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്. കി​​​ഴ​​​ക്ക​​​ൻ മൊ​​​സൂ​​​ൾ നേ​​​ര​​​ത്തേ സൈ​​​ന്യം മോ​​​ചി​​​പ്പി​​​ച്ചു. പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മൊ​​​സൂ​​​ളി​​​ൽ ഈ​​​യി​​​ടെ ന​​​ട​​​ന്ന വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 240 സി​​​വി​​​ലി​​​യ​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്ന വാ​​​ർ​​​ത്ത​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​റാ​​​ക്കി സൈ​​​ന്യം ക​​​രു​​​ത​​​ലോ​​​ടെ​​​യാ​​​ണു നീ​​​ങ്ങു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.