ഇന്ത്യൻ എൻജിനിയറെ യുഎസിൽ വെടിവച്ചു കൊന്നു
ഇന്ത്യൻ എൻജിനിയറെ യുഎസിൽ വെടിവച്ചു കൊന്നു
Friday, February 24, 2017 1:42 PM IST
കാ​​ൻ​​സ​​സ്: ഇ​​​ന്ത്യ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​ർ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ അ​​ക്ര​​മി​​യു​​ടെ വെ​​ടി​​യേ​​റ്റു മ​​രി​​ച്ചു. ര​​​ണ്ടു​​​പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. കാ​​ൻ​​സ​​സ് ന​​ഗ​​ര​​ത്തി​​ലെ ബാ​​റി​​ൽ ബു​​ധ​​നാ​​ഴ്ച രാ​​ത്രി ന​​ട​​ന്ന വെ​​ടി​​വ​​യ്പി​​ലാ​​ണ് ഹൈ​​ദ​​രാ​​ബാ​​ദ് സ്വ​​ദേ​​ശി ശ്രീ​​​നി​​​വാ​​​സ് കു​​​ച്ചി​​​ബോ​​​ത്‌​​​ല (32) കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ശ്രീ​​​നി​​​വാ​​​സി​​​ന്‍റെ സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ അ​​​ലോ​​​ക് മ​​​ദ​​​സാ​​​നി​​​ക്കും അ​​​ക്ര​​​മി​​​യെ ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ച്ച അ​​​മേ​​​രി​​​ക്ക​​ക്കാ​​ര​​ൻ ഇ​​​യാ​​​ൻ ഗ്രി​​​ല്ലോ​​​ട്ടി​​​നും വെ​​​ടി​​​വ​​​യ്പ്പി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.

അ​​​മേ​​​രി​​​ക്ക​​​ക്കാ​​ര​​നാ​​യ മു​​​ൻ നാ​​​വി​​​ക​​​സേ​​​നാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ആ​​​ഡം പു​​​രി​​​ന്‍റോ​​​ണെ ഈ ​​കേ​​സി​​ൽ മി​​സൂ​​റി​​യി​​ൽ നി​​ന്നു പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്തു. വം​​ശീ​​യ വി​​ദ്വേ​​ഷ​​മാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. എ​​​ന്‍റെ രാ​​​ജ്യ​​​ത്തു​​​നി​​​ന്നു പു​​​റ​​​ത്തു​​​പോ​​​കു എ​​​ന്ന് ആ​​​ക്രോ​​​ശി​​​ച്ചു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മി നി​​​റ​​​യൊ​​​ഴി​​​ച്ച​​​തെ​​​ന്നു ദൃ​​​ക്‌​​​സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞു.​​ലോ​​ക്ക​​ൽ പോ​​ലീ​​സി​​നു പു​​റ​​മേ എ​​ഫ്ബി​​ഐ​​യും അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.


കാ​​​ൻ​​​സ​​​സി​​​ലെ ഒ​​​ലാ​​​തെ​​​യി​​​ൽ ജി​​​പി​​​എ​​​സ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന ഗ്രാ​​​മി​​​ൻ ഹെ​​​ഡ്കാ​​​ർ​​​ട്ടേ​​​ഴ്സി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട ശ്രീ​​​നി​​​വാ​​​സ് കു​​​ച്ചി​​​ബോ​​​ത്‌​​​ലെ. ശ്രീ​​​നി​​​വാ​​​സി​​​ന്‍റെ മ​​​ര​​​ണം അ​​​ത്യ​​​ന്തം ഞെ​​​ട്ട​​​ലു​​​ള​​​വാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജ് ട്വീ​​​റ്റ് ചെ​​​യ്തു. യു​​​എ​​​സി​​​ലെ ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ ന​​​വ്തേ​​​ജ് സ​​​ർ​​​ന​​​യു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​താ​​​യും ര​​​ണ്ടു എം​​​ബ​​​സി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി കാ​​​ൻ​​​സസി​​​ലേ​​​ക്ക് അ​​​യ​​​ച്ച​​​താ​​​യും സു​​​ഷ​​​മ സ്വ​​​രാ​​​ജ് ട്വി​​​റ്റ​​​റി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.