അഫ്ഗാൻ നയത്തിൽ മാറ്റമില്ല: യുഎസ്
അഫ്ഗാൻ നയത്തിൽ മാറ്റമില്ല: യുഎസ്
Friday, December 9, 2016 2:35 PM IST
ബാഗ്രാം വ്യോമതാവളം(അഫ്ഗാനിസ്‌ഥാൻ): അമേരിക്കയുടെ അഫ്ഗാൻ നയം ഇപ്പോഴത്തേതുപോലെ തുടരുമെന്നു പ്രതിരോധ സെക്രട്ടറി ആഷ് കാർട്ടർ. അഫ്ഗാനിസ്‌ഥാനിൽ മിന്നൽ സന്ദർശനം നടത്തിയ കാർട്ടർ പ്രസിഡന്റ് അഷ്റഫ് ഗനിയുമായി ചർച്ച നടത്തി. കോടിക്കണക്കിനു ഡോളർ ചെലവാക്കുകയും 15 വർഷം അഫ്ഗാനിസ്‌ഥാനിൽ ഇടപെടുകയും ചെയ്തശേഷം പെട്ടെന്നു നയത്തിൽ മാറ്റം വരുത്താനാവില്ല. അഫ്ഗാനിസ്‌ഥാനിൽ ഇതിനകം 2200 യുഎസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്–കാർട്ടർ ചൂണ്ടിക്കാട്ടി.പ്രതിരോധ സെക്രട്ടറിയെന്ന നിലയിൽ കാർട്ടർ നടത്തുന്ന അവസാനത്തെ അഫ്ഗാൻ സന്ദർശനമാണിത്.


കാർട്ടർക്കു പകരം പ്രതിരോധ സെക്രട്ടറിയായി റിട്ടയേർഡ് ജനറൽ ജയിംസ് മാറ്റിസിനെ നിയുക്‌ത യുഎസ് പ്രസിഡന്റ് ട്രംപ് നോമിനേറ്റു ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.