ജനറൽ ജയിംസ് മാറ്റിസ് യുഎസ് പ്രതിരോധ സെക്രട്ടറിയാകും
ജനറൽ ജയിംസ് മാറ്റിസ് യുഎസ്  പ്രതിരോധ സെക്രട്ടറിയാകും
Friday, December 2, 2016 2:42 PM IST
സിൻസിനാറ്റി: ഇറാക്ക്, അഫ്ഗാൻ യുദ്ധങ്ങളിൽ പങ്കെടുത്ത റിട്ടയേർഡ് മറൈൻ കോർ ജനറൽ ജയിംസ് മാറ്റിസിനെ(66) യുഎസ് പ്രതി രോധ സെക്രട്ടറിയായി നിയുക്‌ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നോമിനേറ്റു ചെയ്തു. കടുത്ത ഭാഷ ഉപയോഗിക്കുന്ന മാറ്റിസ് മാഡ്ഡോഗ്(ഭ്രാന്തൻ നായ) എന്ന പരിഹാസപ്പേരിലാണ് അറിയപ്പെടുന്നത്. ഒബാമ ഭരണകൂടത്തിന്റെ ഇറാൻ നയത്തിന്റെ രൂക്ഷ വിമർശകനാണ ്.

യുഎസ്എ താങ്ക് യൂ ടൂർ–2016ന്റെ ഭാഗമായി ഒഹായോയിലെ സിൻസിനാറ്റിയിലെ റാലിയിൽ പങ്കെടുത്തു സംസാരിക്കവേയാണ് ജനറൽ മാറ്റിസിന്റെ നിയമനക്കാര്യം ട്രംപ് പ്രഖ്യാപിക്കുന്നത്. മാഡ്ഡോഗ് മാറ്റിസിനെ ന മ്മുടെ പ്രതിരോ ധ സെക്രട്ടറിയായി നിയമിക്കുകയാണെ ന്നു ട്രംപ് പറ ഞ്ഞു. കിട്ടാവുന്നതിൽ ഏറ്റ വും മെച്ചപ്പെട്ടയാളാണു മാറ്റിസെന്നും അദ്ദേഹം പറഞ്ഞു.


റിട്ടയർ ചെയ്യുന്ന ജനറൽമാർ ഏഴു വർഷത്തേക്ക് പെന്റഗണിൽ ഉദ്യോഗം വഹിക്കുന്നതിനു വിലക്കുള്ളതിനാൽ മാറ്റിസിന്റെ നിയമനം സ്‌ഥിരീകരിക്കാൻ പ്രത്യേക നിയമം പാസാക്കണം. യുദ്ധകാര്യങ്ങളിൽ തത്പരനായ മാറ്റിസിന് ഏഴായിരം പുസ്തകങ്ങളുള്ള ലൈബ്രറി സ്വന്തമായുണ്ട്. അവിവാഹിതനായ അദ്ദേഹത്തെ പോരാളി സന്യാസി എന്നും വിളിക്കാറുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.