ഗാംബിയൻ പ്രസിഡന്റ് ഇലക്ഷനിൽ തോറ്റു
ഗാംബിയൻ പ്രസിഡന്റ് ഇലക്ഷനിൽ തോറ്റു
Friday, December 2, 2016 2:42 PM IST
ബാൻജുൽ: ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 22 വർഷമായി അധികാരം കൈയാളിയിരുന്ന പ്രസിഡന്റ് യാഹ്യാ ജമ്മെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ആദമാ ബാരോയായിരിക്കും പുതിയ പ്രസിഡന്റ്.

വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജമ്മെയ്ക്ക് 36%വോട്ടും ബാരോയ്ക്ക് 45% വോട്ടും കിട്ടിയെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. ജനങ്ങൾ ശാന്തരായി വർത്തിക്കണമെന്ന് തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തിനുമുമ്പ് ഇലക്ഷൻ കമ്മീഷൻ ചീഫ് അലിയു മോമർ നിജെ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.