ഇറ്റലിയിൽ വൻ ഭൂകമ്പം
ഇറ്റലിയിൽ വൻ ഭൂകമ്പം
Thursday, October 27, 2016 1:13 PM IST
റോം: മധ്യ ഇറ്റലിയിൽ ഇന്നലെയുണ്ടായ ഭൂകമ്പത്തിൽ കനത്ത നാശനഷ്‌ടം. റിക്ടർ സ്കെയിൽ 5.5, 6.1 തീവ്രത രേഖപ്പെടുത്തിയ ചലനങ്ങളും ചെറിയ തുടർ ചലനങ്ങളുമാണുണ്ടായത്. ബുധനാഴ്ച വൈകുന്നേരം ഉണ്ടായ ഭൂകമ്പത്തിൽ പരിഭ്രാന്തരായ ജനങ്ങൾ വീടുവിട്ടിറങ്ങി തുറസായ സ്‌ഥലങ്ങളിൽ അഭയം തേടി. കെട്ടിടങ്ങൾ തകരുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തതായി സിവിൽ പ്രൊട്ടക്ഷൻ ഏജൻസി അറിയിച്ചു. ഉംമ്പ്രിയ, മാർസി, ലാസിയോ എന്നിവിടങ്ങളിലാണു കൂടുതൽ നാശനഷ്‌ടമുണ്ടായത്. ഇറ്റലിയിൽ രണ്ടു മാസം മുമ്പുണ്ടായ ഭൂകമ്പത്തിൽ ഇരുന്നൂറിലധികം പേർ മരിച്ചിരുന്നു. നിരവധി വീടുകൾ തകർന്നതായി ഉസീത മേയർ മാർകോ റിനാൾഡി പറഞ്ഞു.


ഭൂകമ്പത്തിൽ മധ്യ ഇറ്റലിയിലെ നിരവധി പൈതൃക സ്മാരകങ്ങൾക്കു കേടു പാടുകൾ സംഭവിച്ചു. 14–ാം നൂറ്റാണ്ടിൽ നിർമിച്ച കാംപിയിലെ ക്രിസ്ത്യൻ പള്ളിക്കു കേടുപാടുകൾ സംഭവിച്ചു. ഓഗസ്റ്റ് 24 നുണ്ടായ ഭൂകമ്പത്തിൽ 300 പേരാണ് മരിച്ചത്.

ഓഗസ്റ്റിലെ ഭൂകമ്പത്തിന്റെ തുടർ ചലനങ്ങളാണോ ഇതെന്നു സംശയമുണ്ട്. 5.5., 6.1 തീവ്രതരേഖപ്പെടുത്തിയ ചലനങ്ങൾക്കു രണ്ടു മണിക്കൂർശേഷം 4.9 തീവ്രതയുള്ള തുടർചലനവും ഉണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.