ബോക്കോഹറാം നേതാവ് ഷെക്കാക്കു ആരോഗ്യവാൻ
ബോക്കോഹറാം നേതാവ് ഷെക്കാക്കു ആരോഗ്യവാൻ
Sunday, September 25, 2016 11:25 AM IST
അബുജ: നൈജീരിയയിലെ ബോക്കോഹറാം നേതാവ് അബുബക്കർ ഷെക്കാക്കു പൂർണ ആരോഗ്യവാനാണെന്നു തെളിയിക്കുന്ന വീഡിയോ പുറത്തുവന്നു. നൈജീരിയൻ സൈന്യം ഓഗസ്റ്റിൽ നടത്തിയ ആക്രമണത്തിൽ ഷെക്കാക്കു കൊല്ലപ്പെടുകയോ അദ്ദേഹത്തിനു ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തെന്നു വാർത്തയുണ്ടായിരുന്നു.

തന്റെ സമയംവരാതെ ആർക്കും തന്നെ കൊല്ലാനാവില്ലെന്ന് 40 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഷെക്കാക്കു പറയുന്നു. വീഡിയോയെക്കുറിച്ചു നൈജീരിയൻ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.