ഉറി ആക്രമണം കാഷ്മീരിലെ സാഹചര്യങ്ങളോടുള്ള പ്രതികരണമെന്നു ഷരീഫ്
Saturday, September 24, 2016 11:36 AM IST
ഇസ്ലാമാബാദ്: കാഷ്മീരിലെ ഉറിയിൽ ഇന്ത്യൻ സൈനികകേന്ദ്രത്തിനു നേരേ നടത്തിയ ഭീകരാക്രമണത്തെ ന്യായീകരിച്ച് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ്.

കാഷ്മീരിലെ സാഹചര്യങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് ഉറിയിലേതെന്നു ഷരീഫ് പറഞ്ഞു. തെളിവുകളൊന്നുമില്ലാതെയാണ് ഇന്ത്യ പാക്കിസ്‌ഥാനെ പഴിക്കുന്നതെന്നു പാക് പ്രധാനമന്ത്രി വിമർശിച്ചു.

യുഎൻ പൊതുസമ്മേളനത്തിൽ പങ്കെടുത്തശേഷം ന്യൂയോർക്കിൽ നിന്നു പാക്കിസ്‌ഥാനിലേക്കുള്ള യാത്രാമധ്യേ ലണ്ടനിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവേയാണ് ഉറിയിലെ സംഭവങ്ങളെപ്പറ്റി ഷരീഫ് പ്രതികരിച്ചത്.


സംഭവത്തെക്കുറിച്ച് ഒരന്വേഷണവും നടത്താതെ തിടുക്കത്തിൽ പാക്കിസ്‌ഥാനെ കുറ്റപ്പെടുത്തുകയാണ് ഇന്ത്യ. ഒരു തെളിവുമില്ലാതെ പാക്കിസ്‌ഥാനെ കുറ്റപ്പെടുത്തുന്നത് ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തിയാണ്. ആക്രമണമുണ്ടായി മണിക്കൂറുകൾക്കുള്ളിൽത്തന്നെ പാക്കിസ്‌ഥാനെ കുറ്റപ്പെടുത്താൻ ഇന്ത്യക്ക് എങ്ങനെ കഴിയുമെന്നു ഷരീഫ് ചോദിച്ചതായും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.