ബെൽജിയം ക്രൈംലാബിൽ ആക്രമണം
ബെൽജിയം ക്രൈംലാബിൽ ആക്രമണം
Monday, August 29, 2016 11:07 AM IST
ബ്രസൽസ്: ബ്രസൽസിലുള്ള ബെൽജിയം ദേശീയ ക്രൈം ലബോറട്ടറിക്കു തീവച്ച കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ ചെയ്തു. ലാബ് വളപ്പിലേക്ക് കാർ ഓടിച്ചുകയറ്റി സ്ഫോടനവും നടത്തി.

ഇതു ഭീകരാക്രമണമാണെന്നു കരുതുന്നില്ലെന്ന് അധികൃതർ പറഞ്ഞു. ചില കുറ്റാന്വേഷണക്കേസുകളിലെ തെളിവു നശിപ്പിക്കുന്നതിനു തല്പരകക്ഷികൾ നടത്തിയ നീക്കമാണെന്നു പ്രോസിക്യൂട്ടർമാർ സൂചിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.