സോമാലിയയിൽ ഇരട്ട ചാവേർ സ്ഫോടനത്തിൽ 13 മരണം
സോമാലിയയിൽ ഇരട്ട ചാവേർ സ്ഫോടനത്തിൽ 13 മരണം
Tuesday, July 26, 2016 12:31 PM IST
മൊഗാദിഷു: സോമാലിയൻ തലസ്‌ഥാനമായ മൊഗാദിഷുവിലെ വിമാനത്താവളത്തിനു സമീപമുള്ള യുഎൻ, ആഫ്രിക്കൻ യൂണിയൻ മന്ദിരങ്ങൾക്കടുത്ത് ഭീകരർ നടത്തിയ ഇരട്ട ബോംബ് സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു.

അൽക്വയ്ദ ബന്ധമുള്ള അൽഷബാബ് ഭീകരഗൂപ്പ് ചാവേർ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു പ്രസ്താവന പുറപ്പെടുവിച്ചു.അൽഷബാബിന്റെ ആക്രമണങ്ങളിൽനിന്ന സർക്കാരിനെ സംരക്ഷിക്കാൻ ആഫ്രിക്കൻ യൂണിയൻ സമാധാനസേന എത്തിയത് 2007ലാണ്. ഇവരുടെ പ്രധാനകേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്. മൊഗാദിഷു വിമാനത്താവളത്തിലും സുരക്ഷ ശക്‌തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.