മാലദ്വീപ്: നഷീദിന്റെ ശിക്ഷ ശരിവച്ചു
മാലദ്വീപ്: നഷീദിന്റെ ശിക്ഷ ശരിവച്ചു
Monday, June 27, 2016 12:11 PM IST
മാലെ: ബ്രിട്ടനിൽ പ്രവാസജീവിതം നയിക്കുന്ന മുൻ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദിനു 13 വർഷം തടവുശിക്ഷ നൽകിയ ഉത്തരവ് മാലദ്വീപ് സുപ്രീംകോടതി ശരിവച്ചു.

ജഡ്ജിയെ അറസ്റ്റു ചെയ്യാൻ ഉത്തരവിട്ട കേസിലാണ് 2015 മാർച്ചിൽ നഷീദിനു കോടതി ശിക്ഷവിധിച്ചത്. ഭീകരവിരുദ്ധ നിയമമനുസരിച്ചായിരുന്നു ശിക്ഷ. ഇതു ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. അടുത്തയിടെയാണ് ചികിത്സയ്ക്കായി നഷീദിനു ബ്രിട്ടനിൽ പോകാൻ സർക്കാർ അനുമതി നൽകിയത്. ബ്രിട്ടനിലെത്തിയ നഷീദ് അവിടെ രാഷ്ട്രീയാഭയം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.