ഒബാമ വാടകവീട് കണ്ടെത്തി
ഒബാമ വാടകവീട് കണ്ടെത്തി
Thursday, May 26, 2016 12:01 PM IST
വാഷിംഗ്ടൺ: വൈറ്റ്ഹൗസിൽനിന്ന് അടുത്ത ജനുവരിയിൽ താമസം മാറ്റുന്ന പ്രഥമ കുടുംബത്തിനു വാഷിംഗ്ടണിൽ പാർപ്പി ടം കിട്ടി. നഗരത്തിലെ സമ്പന്നരു ടെ മേഖലയായ കലോരമയിൽ.

ഒമ്പതു ബെഡ്റൂം, 8200 ചതുരശ്രയടി, തടിപാകിയ തറ, മാസം 22,000 ഡോളർ വാടക. യുഎസ് പ്രസിഡന്റ് ബറാക് ഒബാമ കണ്ടെത്തിയ വീടിന്റെ വിശേഷണങ്ങൾ ഇവയാണ്. അറുപതു ലക്ഷം ഡോളർ വിലമതിക്കുന്ന ബംഗ്ലാവ് 1928ൽ മോറൻ മക്കോണിഹെ എന്ന ബിൽഡർ നിർമിച്ചതാണ്. പിന്നീടു നാവികസേനാ ഓഫീസർ ക്യാപ്റ്റൻ മാഡോക്സ് വാങ്ങി. ഇപ്പോൾ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ പ്രസ് സെക്രട്ടറിയായിരുന്ന ജോലോക്കാർട്ടാണ് ഉടമ. ഇളയ മകൾ സാക്ഷ 2018ൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്നതുവരെ വാഷിംഗ്ടണിൽ തുടരുമെന്നാണ് ഒബാമ പറഞ്ഞിട്ടുള്ളത്. ഷിക്കാഗോയിൽ അദ്ദേഹത്തിനു വീടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.