ജാദവിന്‍റെ ഭാര്യക്കും അമ്മയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ
ജാദവിന്‍റെ ഭാര്യക്കും അമ്മയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ
Thursday, November 23, 2017 2:14 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ചാ​​​ര​​​വൃ​​​ത്തി ആ​​​രോ​​​പി​​​ച്ച് പാ​​​ക്കി​​​സ്ഥാ​​​ൻ ത​​​ട​​​വി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​സേ​​​ന മു​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ കു​​​ൽ​​​ഭൂ​​​ഷ​​​ൻ ജാ​​​ദ​​​വി​​​നെ കാ​​​ണാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ​​​യും അ​​​മ്മ​​​യും പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ എ​​​ത്തി​​​യാ​​​ൽ അ​​​വ​​​ർ​​​ക്ക് അ​​​തീ​​​വ സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ.

പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ക​​​ഴി​​​യു​​​ന്ന സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ ര​​​ണ്ട് സ്ത്രീ​​​ക​​​ളെ​​​യും ചോ​​​ദ്യം ചെ​​​യ്യാ​​​നോ, മാ​​​ന​​​സി​​​ക സ​​​മ്മ​​​ർദ​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​ക്കാ​​​നോ പാ​​​ടി​​​ല്ലെ​​​ന്നും അ​​​ത് ഉ​​​റ​​​പ്പു ന​​​ല്ക​​​ണ​​​മെ​​​ന്നും ഇ​​​ന്ത്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ന​​​വം​​​ബ​​​ർ പ​​​ത്തി​​​നാ​​​ണ് ജാ​​​ദ​​​വി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നു​​​ള്ള അ​​​നു​​​മ​​​തി പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ല്കി​​​യ​​​ത്. മാ​​​നു​​​ഷി​​​ക പ​​​രി​​​ഗ​​​ണ​​​ന​​​യു​​​ടെ പേ​​​രി​​​ൽ ഇ​​​വ​​​ർ​​​ക്ക് വീ​​​സ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ പാ​​​ക്കി​​​സ്ഥാ​​​നോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്നു.

ഇരുവർക്കുമൊപ്പം സ​​​ഞ്ച​​​രി​​​ക്കാ​​​നു​​​ള്ള അ​​​നു​​​വാ​​​ദം ന​​​ല്ക​​​ണ​​​മെ​​​ന്നും പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​വ​​​ക്താ​​​വ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് ര​​​വീ​​​ഷ് കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.