ചെങ്കോട്ടയുടെ ചിത്രമെടുക്കവേ യുക്രെയിൻ അംബാസഡറുടെ മൊബൈൽ ഫോണ്‍ തട്ടിപ്പറിച്ചു
Friday, September 22, 2017 12:39 PM IST
ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട​യു​ടെ ചി​ത്ര​മെ​ടു​ത്തു നി​ൽ​ക്ക​വേ ഇന്ത്യയുടെ യുക്രെയിൻ അം​ബാ​സ​ഡ​റു​ടെ ഫോ​ണ്‍ ത​ട്ടി​പ്പ​റി​ച്ചു. സ്ഥാ​ന​പ​തി ഇ​ഗോ​ർ പോ​ളി​ഖ​യു​ടെ ഐ ​ഫോ​ണ്‍ ആ​ണു ക​ഴി​ഞ്ഞ ദി​വ​സം ത​ട്ടി​യെ​ടു​ത്തത്.

ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ ഏ​റെ ത​ത്പ​ര​നാ​യ പോ​ളി​ഖ ചെ​ങ്കോ​ട്ട​യു​ടെ ചി​ത്രം ആ​സ്വ​ദി​ച്ചു പ​ക​ർ​ത്തു​ന്നി​ടെ​യാ​യി​രു​ന്നു മോ​ഷ്ടാ​വി​ന്‍റെ പെ​ട്ടെ​ന്നു​ള്ള നീ​ക്കം. പോ​ളി​ഖ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നും ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കും പ​രാ​തി ന​ൽ​കി​.

ഒൗ​ദ്യോ​ഗി​ക വാ​ഹ​നം ദ​ാരി​യ​ഗ​ഞ്ചി​ലെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് വി​ട്ട് ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ന്പ​തു മ​ണി മു​ത​ൽ ചെ​ങ്കോ​ട്ട ക​ണ്ടു ന​ട​ക്കു​ക​യാ​യി​രു​ന്നു. അ​ങ്കൂ​രി​ബാ​ഗി​ലെ റോ​ഡി​ൽ നി​ന്ന് ചെ​ങ്കോ​ട്ട​യു​ടെ ന​ല്ലൊ​രു ചി​ത്രം പ​ക​ർ​ത്താ​ൻ ഒ​രു​ങ്ങ​വേ​യാ​ണ് എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി പാ​ഞ്ഞ​ടു​ത്ത മോ​ഷ്ടാ​വ് ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത് ഓ​ടി​യ​ത്.


പ​ക​ച്ചു​പോ​യ പോ​ളി​ഖയ്ക്കു യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കി വ​ന്ന​പ്പോ​ഴേ​ക്കും മോ​ഷ്ടാ​വ് മ​റ​ഞ്ഞി​രു​ന്നു. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​റ്റൊ​രു ഫോ​ണി​ൽ നി​ന്നു ന​ഷ്ട​പ്പെ​ട്ട ഫോ​ണി​ലേ​ക്കു വി​ളി​ച്ചു നോ​ക്കി​യെ​ങ്കി​ലും ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു. ഒൗ​ദ്യോ​ഗി​ക വി​വ​ര​ങ്ങളും മറ്റും ഫോ​ണി​ൽ ശേ​ഖ​രി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മോ​ഷ്ടാ​വി​നെ​ക്കു​റി​ച്ച് സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ ത​ന്നെ പി​ടി​യി​ലാ​കു​മെ​ന്നും നോ​ർ​ത്ത് ഡി​സി​പി ജ​തി​ൻ ന​ർ​വാ​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.