കൽക്കരിപ്പാടം: കുറ്റാരോപിതർ ഹാജരാകണമെന്ന് സിബിഐ കോടതി
കൽക്കരിപ്പാടം:  കുറ്റാരോപിതർ ഹാജരാകണമെന്ന് സിബിഐ കോടതി
Tuesday, May 23, 2017 12:33 PM IST
ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്ക​രി​പ്പാ​ടം അ​നു​വ​ദി​ച്ച​തി​ലെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വ്യ​വ​സാ​യി​യും മു​ൻ കോ​ണ്‍ഗ്ര​സ് എം​പി​യു​മാ​യ ന​വീ​ൻ ജി​ൻ​ഡാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രോ​ട് ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി ജ​ഡ്ജി ഭ​ര​ത് പ​രാ​ശ​ർ സ​മ​ൻ​സ് അ​യ​ച്ചു. സെ​പ്റ്റം​ബ​ർ നാ​ലി​നാ​ണ് കു​റ്റാ​രോ​പി​ത​ർ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​ത്. സി​ബി​ഐ ന​ൽ​കി​യ കു​റ്റ​പ​ത്രം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ർ​ത​ൻ നോ​ർ​ത്ത് ക​ൽ​ക്ക​രി​പ്പാ​ടം നേ​ടി​യെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ള്ള ജി​ൻ​ഡാ​ൽ സ്റ്റീ​ൽ ആ​ൻ​ഡ് പ​വ​ർ ക​ന്പ​നി, ക​ന്പ​നി​യു​ടെ മു​ൻ ഡ​യ​റ​ക്ട​ർ സു​ശീ​ൽ മാ​റോ, മു​ൻ ഡെ​പ്യൂ​ട്ടി എം​ഡി ആ​ന​ന്ദ് ഗോ​യ​ൽ, സിഇഒ വി​ക്രാ​ന്ത് ഗു​ജ​റാ​ൽ എ​ന്നി​വ​ർ​ക്കും സ​മ​ൻ​സ് അ​യ​ച്ചു. വ​ഞ്ച​ന, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന എ​ന്നി​വ​യാ​ണ് ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള കു​റ്റം. തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യാ​ണ് ക​ന്പ​നി ക​ൽ​ക്ക​രി​പ്പാ​ടം നേ​ടി​യെ​ടു​ത്ത​തെ​ന്നാ​ണ് കേ​സ്. ജാ​ർ​ഖ​ണ്ഡി​ലെ അ​മ​ർ​കൊ​ണ്ട മു​ർ​ഗ​ഡം​ഗ​ൽ ക​ൽ​ക്ക​രി​പ്പാ​ടം അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലും ജി​ൻ​ഡാ​ൽ വി​ചാ​ര​ണ നേ​രി​ടു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.