ഉത്തമ പൗരന്മാരെ സൃഷ്ടിക്കുക വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം: രാഷ്‌ട്രപതി
ഉത്തമ പൗരന്മാരെ സൃഷ്ടിക്കുക വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം: രാഷ്‌ട്രപതി
Tuesday, May 23, 2017 12:33 PM IST
റോ​ബോ​ട്ടു​ക​ളെ​പ്പോ​ലെ അ​റി​വ് നേ​ടു​ക​യ​ല്ല, ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​മു​ള്ള ഉ​ത്ത​മ പൗ​ര​ന്മാ​രെ സൃ​ഷ്ടി​ക്കു​ക​യാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്നു രാ​ഷ്‌​ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി. ല​വ് ഡെ​യി​ൽ ലോ​റ​ൻ​സ് സ്കൂ​ളി​ന്‍റെ 159-ാമ​ത് സ്ഥാ​പ​ക​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​റി​വ് നേ​ടു​ന്ന​തു​പോ​ലെ ത​ന്നെ കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​ലും സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നു വ​ലി​യ പ​ങ്കു​ണ്ടെ​ന്നു രാ​ഷ്‌​ട്ര​പ​തി ഓ​ർ​മി​പ്പി​ച്ചു. മൂ​ല്യ​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന​തി​നൊ​പ്പം ഇ​ന്ത്യ​യെ മ​ഹ​ത്താ​യ രാ​ഷ്‌​ട്ര​മാ​ക്കു​ന്ന​തി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള പൗ​ര​ന്മാ​രെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും ക​ട​മ​യു​ണ്ട്. ഭാ​വി​യു​ടെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​ന് അ​വ​രെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നും ന​ല്ല മ​നു​ഷ്യ​രാ​യി വ​ള​രു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്ന​തി​നു​മാ​ണ് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ടെ​തെ​ന്നും രാ​ഷ്‌​ട്ര​പ​തി ചൂ​ണ്ടി​ക്കാ​ട്ടി.


ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ സി. ​വി​ദ്യാ​സാ​ഗ​ർ റാ​വു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ത​മി​ഴ്നാ​ട് മ​ന്ത്രി എ​സ്.​പി. വേ​ലു​മ​ണി, സ്കൂ​ൾ ചെ​യ​ർ​മാ​ൻ കേ​ശ​വ് ദേ​ശി​രാ​ജ, ഹെ​ഡ്മി​സ്ട്ര​സ് സം​ഗീ​ത ചീ​മ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.ഇ​ന്ന​ലെ രാ​വി​ലെ ഡ​ൽ​ഹി​ൽ നി​ന്നു പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ കോ​യ​ന്പ​ത്തൂ​രി​ൽ എ​ത്തി​യ ശേ​ഷം ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് രാ​ഷ്‌​ട്ര​പ​തി​യും സം​ഘ​വും ഉൗ​ട്ടി​യി​ലെ​ത്തി​യ​ത്.

ഉൗ​ട്ടി​യി​ൽനി​ന്നു ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.