ചന്ദ്രബാബു നായിഡുവിനു സുരക്ഷ കൂട്ടി
Thursday, October 27, 2016 12:34 PM IST
അമരാവതി: മാവോയിസ്റ്റ്ഭീഷണിയെത്തുടർന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സുരക്ഷ വർധിപ്പിച്ചു. മൽക്കാൻഗിരിയിൽ 28 മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിനു പ്രതികാരമായി നായിഡുവിനെയും മകൻ ലോകേഷിനെയും വകവരുത്തുമെന്നാണു ഭീഷണി.

സെഡ് പ്ലസ് സുരക്ഷയാണു നായിഡുവിനു നല്കുന്നത്. ആന്ധ്ര പോലീസ് രഹസ്യാന്വേഷണവിഭാഗത്തിനു പുറമേ എൻഎസ്ജി(നാഷണൽ സെക്യൂരിറ്റി ഗാർഡ്) കമാൻഡോകളും നായിഡുവിനു സുരക്ഷയൊരുക്കുന്നു. 2003 ഒക്ടോബറിൽ മാവോയിസ്റ്റുകളുടെ കുഴിബോംബ് സ്ഫോടനത്തിൽനിന്നു നായിഡു രക്ഷപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.