ഇന്ത്യയുടെ ഇരുണ്ട മണിക്കൂറുകളിൽ ഒപ്പംനിന്ന സഖ്യമാണു തങ്ങളെന്നു റഷ്യ
ഇന്ത്യയുടെ ഇരുണ്ട മണിക്കൂറുകളിൽ ഒപ്പംനിന്ന സഖ്യമാണു തങ്ങളെന്നു റഷ്യ
Sunday, October 23, 2016 12:16 PM IST
ന്യൂഡൽഹി: ഇന്ത്യ തങ്ങളുടെ വ്യാപാരപങ്കാളി മാത്രമല്ലെന്നും ഇന്ത്യയുടെ ഇരുണ്ട മണിക്കൂറുകളിൽ ഒപ്പം നിന്ന സഖ്യമാണു റഷ്യയെന്നും റഷ്യൻ പ്രതിരോധസേനയുടെ റോസ്ടെക് സ്റ്റേറ്റ് കോർപറേഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സെർജി കെമസോവ്. ഇന്ത്യ–റഷ്യ അഞ്ചാം തലമുറ വ്യോമസേന സംയുക്‌ത നിർമാണ പദ്ധതിയും ആറ് അന്തർവാഹിനികളും ഉൾപ്പെടെ 1200 കോടി ഡോളറിന്റെ പ്രതിരോധ കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുള്ളത്.

അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇങ്ങനെയൊരു കരാറിൽ ഒപ്പുവയ്ക്കുമെന്നു കരുതുന്നില്ല. റഷ്യയുടെ സാങ്കേതികവിദ്യയാണ് ഇന്ത്യക്കു കൈമാറുകയാണ്. ഇന്ത്യ–റഷ്യ ബന്ധം 70–ാം വർഷത്തിലേക്കു കടക്കുകയാണ്. ഒരു രാജ്യവും ആണവ അന്തർവാഹിനിയുടെ സാങ്കേതികവിദ്യ മറ്റൊരു രാജ്യത്തിനു കൈമാറില്ലെന്നും എന്നാൽ, റഷ്യക്ക് അതിനു കഴിയുമെന്നും കെമസോവ് കൂട്ടിച്ചേർത്തു. ഇന്ത്യൻ നാവികസേനയുടെ ആദ്യ ആണവവേധ അന്തർവാഹിനി ഐഎൻഎസ് അരിഹന്ത് റഷ്യയുടെ ആണവായുധമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ബ്രഹ്മോസ് മിസൈൽ ഇന്ത്യ–റഷ്യ സംയുക്‌ത സംരംഭമാണ്. എന്നാൽ, ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ കരാറുകളിൽ വലിയ ഇടിവു വന്നിട്ടുണ്ടെന്നു സമ്മതിക്കുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയുമായി വൻ പദ്ധതികളിൽ ഒപ്പുവച്ചപ്പോൾ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ റഷ്യക്കു കഴിഞ്ഞില്ല. 1990ൽ സുഖോയ് 30 എംകെഐ യുദ്ധവിമാനം നിർമിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യക്കു കൈമാറി.


ടി90 ടാങ്കുകളുടെ സാങ്കേതിക ഇന്ത്യക്കു കൈമാറിയപ്പോൾ അമേരിക്കയോ യൂറോപ്യൻ രാജ്യങ്ങളോ ഈ സാങ്കേതികവിദ്യ അന്നു വികസിപ്പിച്ചിട്ടില്ല. പി75–ഐ വ്യോമസേനാ വിമാനകരാർ റഷ്യയുടെ വലിയ പ്രതീക്ഷയാണ്. സാധ്യതാപഠനത്തിനുള്ള പദ്ധതിരേഖകൾ റഷ്യ നേരത്തേ ഇന്ത്യക്കു സമർപ്പിച്ചിട്ടുണ്ടെന്നും കെമസോവ് കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.