രാഹുലിന്റെ കിസാൻ യാത്രയുടെ രണ്ടാം ഘട്ടം ഇന്നു മുതൽ
രാഹുലിന്റെ കിസാൻ യാത്രയുടെ രണ്ടാം ഘട്ടം ഇന്നു മുതൽ
Sunday, September 25, 2016 12:29 PM IST
ലക്നോ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കിസാൻ യാത്രയുടെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. രണ്ടു ദിവസത്തെ വിശ്രമത്തിനുശേഷം ഇന്ന് സീതാപുരിൽനിന്നു യാത്ര വീണ്ടും ആരംഭിക്കും. ലക്നോ–സീതാപുർ അതിർത്തിയിൽനിന്ന് ഇന്നു രാവിലെ 10.30നു യാത്ര ആരംഭിക്കുമെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ലഖിംപുർ ഖേരി ജില്ലയിൽ രാത്രിയോടെ ഇന്നത്തെ യാത്ര അവസാനിക്കും. സീതാപുരിലും ലഖിംപുർ ഖേരിയിലും വമ്പിച്ച റോഡ് ഷോകൾ ഉണ്ടാകും.

രാഹുലിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പൊതുജന പരിപാടിയായ കിസാൻ യാത്ര സെപ്റ്റംബർ ആറിന് ദേവരിയയിലാണ് ആരംഭിച്ചത്. 2,229 കിലോമീറ്റർ പിന്നിട്ട് ഡൽഹിയിൽ യാത്ര അവസാനിക്കും. ദസ്റയ്ക്കു മുമ്പ് ഡൽഹിയിൽ യാത്ര അവസാനിപ്പിക്കാനാണു പദ്ധതി.


ലക്നൗവിൽ വൻ പൊതുജന റാലിയോടെ അവസാനിപ്പിച്ച ആദ്യഘട്ട യാത്രയിൽ 12 റോഡ് ഷോകൾ ഉൾപ്പെട്ടിരുന്നു. 27 ജില്ലകളിലായി 72 നിയോജകമണ്ഡലങ്ങളിലൂടെ രാഹുൽ കടന്നുപോയി. കർഷകരുടെ വീടുകളിൽ എത്തിയ രാഹുൽ 500 ഗ്രാമസഭകളിലും പങ്കെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.