പാക്കിസ്‌ഥാനെ ഉപദേശിക്കുന്നതിനുമുമ്പു പ്രധാനമന്ത്രി സ്വയം വിലയിരുത്തണമെന്നു മായാവതി
പാക്കിസ്‌ഥാനെ ഉപദേശിക്കുന്നതിനുമുമ്പു പ്രധാനമന്ത്രി സ്വയം വിലയിരുത്തണമെന്നു മായാവതി
Sunday, September 25, 2016 12:29 PM IST
ലക്നോ: ഭീകരരെ തുരത്തുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, പാക്കിസ്‌ഥാനെ ഉപദേശിക്കുന്നതിനുമുമ്പ് സ്വയം വിലയിരുത്തണമെന്നു ബിഎസ്പി അധ്യക്ഷ മായാവതി. പാക്കിസ്‌ഥാനിലെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ഉപദേശിക്കുന്നതു കൊള്ളാം. പക്ഷേ, ഉറിയിലെ ഭീകരാക്രമണത്തിനുശേഷം എന്തു നടപടിയാണു സർക്കാർ കൈക്കൊണ്ടതെന്നാണു രാജ്യം ഉറ്റുനോക്കുന്നത്. 18 സൈനികരാണ് ഉറിയിൽ കൊല്ലപ്പെട്ടത്. ഭീകരവാദം അവസാനിപ്പിക്കാൻ ദീർഘകാല പദ്ധതിയാണ് ആവശ്യമെന്നും മായാവതി കൂട്ടിച്ചേർത്തു.


വിലക്കയറ്റം തടയുന്നതിലും തൊഴിലില്ലായ്മ അവസാനിപ്പിക്കുന്നതിലും ബിജെപി സർക്കാർ പരാജയമാണ്. ദാരിദ്ര്യനിർമാർജനമെന്ന പേരിൽ ബിജെപി നടത്തിയ പ്രചാരണങ്ങൾ പരാജയപ്പെട്ടു. വാഗ്ദാനങ്ങൾ പാലിക്കാനാവാത്ത ഒരു സർക്കാർ പാക്കിസ്‌ഥാനെ ഉപദേശിക്കുന്നതിൽ എന്തു യുക്‌തിയാണുള്ളതെന്നും മായാവതി ചേദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.