കെ.ജെ. ജോർജ് നാളെ കർണാടക മന്ത്രിസഭയിൽ തിരിച്ചെത്തും
കെ.ജെ. ജോർജ് നാളെ കർണാടക മന്ത്രിസഭയിൽ തിരിച്ചെത്തും
Saturday, September 24, 2016 12:02 PM IST
ബംഗളൂരു: മംഗളൂരു ഡിവൈഎസ്പിയായിരുന്ന എം.കെ. ഗണപതിയുടെ ആത്മഹത്യയെത്തുടർന്നുണ്ടായ വിവാദങ്ങളുടെ പേരിൽ രാജിവച്ച കർണാടക മുൻമന്ത്രി കെ.ജെ. ജോർജ് നാളെ സിദ്ധരാമയ്യ മന്ത്രിസഭയിലേക്കു തിരിച്ചെത്തും. കേസിൽ സിഐഡിയുടെ ക്ലീൻ ചിറ്റ് ലഭിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. രാജിവയ്ക്കുമ്പോൾ കൈകാര്യം ചെയ്തിരുന്ന ബംഗളൂരു നഗരവികസന വകുപ്പ് തന്നെ ജോർജിനു നൽകുമെന്നാണ് റിപ്പോർട്ട്. മന്ത്രിസഭയിൽനിന്നുള്ള ജോർജിന്റെ രാജിക്കു മതിയായ കാരണങ്ങളില്ലെന്ന വിലയിരുത്തലിലാണു കോൺഗ്രസ് നേതൃത്വവും.


ഡിവൈഎസ്പി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയരായ ജോർജിനും മുതിർന്ന രണ്ടു പോലീസ് ഓഫീസർമാർക്കും പങ്കില്ലെന്നു കർണാടക സിഐഡിയുടെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. മൂവർക്കുമെതിരേ മതിയായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി സിഐഡി മടിക്കേരി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

അതേസമയം, കെ.ജെ. ജോർജ് മന്ത്രിസഭയിലേക്കു തിരിച്ചെത്തുന്നതിനെതിരേ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.