എഎപി എംഎൽഎയുടെ ജാമ്യാപേക്ഷ തള്ളി
എഎപി എംഎൽഎയുടെ ജാമ്യാപേക്ഷ തള്ളി
Monday, June 27, 2016 12:42 PM IST
ന്യൂഡൽഹി: കുടിവെള്ള പ്രശ്നത്തെപ്പറ്റി പരാതി നൽകാൻ ചെന്ന സ്ത്രീകളെ അപമാനിച്ചതിന് അറസ്റ്റിലായ ആം ആദ്മി പാർട്ടി എംഎൽഎ ദിനേശ് മൊഹാനിയ നൽകിയ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. ജൂലായ് 11 വരെ റിമാൻഡ് നീട്ടാനും കോടതി ഉത്തരവിട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണു ഡൽഹി പോലീസ് പത്രസമ്മേളന വേദിയിൽ കയറിച്ചെന്ന് എംഎൽഎയെ നാടകീയമായി അറസ്റ്റ് ചെയ്തത്.

ദക്ഷിണ ഡൽഹിയിലെ സംഗം വിഹാർ എംഎൽഎയും ഡൽഹി ജലബോർഡ് വൈസ് ചെയർമാനുമാണ് മൊഹാനിയ. ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ലൈംഗിക പീഡനത്തിനുള്ള 354എ, സ്ത്രീയെ അപമാനിക്കലിനുള്ള 354, വാക്കുകൊണ്ടുള്ള അപമാനത്തിനുള്ള 509 തുടങ്ങി ഏഴു വകുപ്പുകൾ ചുമത്തി ശക്‌തമായ കേസാണ് എംഎൽഎക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.