മലാപ്പറമ്പ് സ്കൂൾ: സംസ്‌ഥാനം സുപ്രീം കോടതിയിൽ
മലാപ്പറമ്പ് സ്കൂൾ: സംസ്‌ഥാനം സുപ്രീം കോടതിയിൽ
Monday, May 30, 2016 12:42 PM IST
ന്യൂഡൽഹി: കോഴിക്കോട് മലാപ്പറമ്പ് എയുപി സ്കൂൾ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി ഉത്തരവ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. സ്കൂൾ അടച്ചു പൂട്ടിയാൽ 75ഓളം കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും സമാനമായ ആവശ്യവുമായി മറ്റ് മാനേജ്മെന്റ് സ്കൂളുകളും രംഗത്തെത്തുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.


അധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകുന്നതു സംസ്‌ഥാന സർക്കാരാണ്. അതിനാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു സർക്കാരാണ്. സ്കൂൾ അടച്ചുപൂട്ടുന്നതിനു തദ്ദേശ സ്വയംഭരണ സ്‌ഥാപനത്തിന്റെയും ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും ശിപാർശ വേണം. അതിനു വിരുദ്ധമായാണു മാനേജ്മെന്റ് സ്കൂൾ പൂട്ടുന്നതിനായാണ് ഉത്തരവ് നേടിയത്–അപ്പീലിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.