കാൻസറുണ്ടാക്കുന്ന രാസവസ്തുക്കൾ ഒഴിവാക്കുമെന്നു ബ്രെഡ് നിർമാതാക്കൾ
കാൻസറുണ്ടാക്കുന്ന രാസവസ്തുക്കൾ ഒഴിവാക്കുമെന്നു ബ്രെഡ് നിർമാതാക്കൾ
Thursday, May 26, 2016 12:32 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയഡേറ്റ് എന്നീ രാസവസ്തുക്കൾ കാൻസറിനു കാരണമാകുമെന്നു വ്യക്‌തമായ സാഹചര്യത്തിൽ ഇവ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ബ്രെഡ് ഉൽപാദകരുടെ സംഘടന തീരുമാനിച്ചു. താത്കാലികമായി ഇവയുടെ ഉപയോഗം ഒഴിവാക്കാനാണ് അസോസിയേഷന്റെ തീരുമാനം. ഡൽഹിയിൽ പുറത്തിറങ്ങുന്ന 38 പ്രമുഖ ബ്രാൻഡുകളിൽ 32 എണ്ണത്തിലും ഈ രാസവസ്തുക്കൾ ചേർക്കുന്നുവെന്ന സിഎസ്ഇയുടെ റിപ്പോർട്ടിെൻറ പശ്ചാത്തലത്തിൽ ആൾ ഇന്ത്യാ ബ്രെഡ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (എഐബിഎംഎ) പത്രസമ്മേളനം വിളിച്ചാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ബ്രോമേറ്റും അയഡേറ്റും സുരക്ഷിതമാണെന്നും അവയുടെ ഉപയോഗം നിയമവിധേയമാണെന്നും അസോസിയേഷൻ പ്രസിഡന്റ് രമേഷ് മാഗോ ന്യായീകരിച്ചു. ഇന്ത്യയിൽ വിൽക്കുന്ന ബ്രെഡുകൾ യാതൊരു ആപത്തും വരുത്തുന്നില്ല. സാങ്കേതികമായി ലോകത്തെ ഏറ്റവും പരിഷ്കൃതമായ രാജ്യമായ അമേരിക്കയിൽ ഇവ ഉപയോഗിക്കുന്നുണ്ടെന്നും രമേഷ് വാദിച്ചു.


എന്നാൽ, വിഷയം വിവാദമാവുകയും ജനങ്ങൾക്കിടയിൽ ആശങ്ക പരക്കുകയും ചെയ്തതിനാൽ സ്വമേധയാ ഉപയോഗം ഒഴിവാക്കുകയാണെന്നും ഇയാൾ വ്യക്‌തമാക്കി. ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ ശിപാർശ പ്രകാരം ഈ രാസവസ്തുക്കൾ നിരോധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്‌ഞാപനമിറക്കാനിരിക്കെയാണ് അസോസിയേഷന്റെ പുതിയ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.