കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസ് വിജിലൻസ് അവസാനിപ്പിക്കുന്നു
കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസ് വിജിലൻസ് അവസാനിപ്പിക്കുന്നു
Thursday, January 18, 2018 2:19 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മു​​ൻ​​മ​​ന്ത്രി കെ.​​എം. മാ​​ണി​​ക്കെ​​തി​​രാ​​യ ബാ​​ർ കോ​​ഴ​​ക്കേ​​സ് വി​​ജി​​ല​​ൻ​​സ് അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്നു. പു​​ന​​ര​​ന്വേ​​ഷ​​ണ​​ത്തി​​ൽ പു​​തി​​യ തെ​​ളി​​വു​​ക​​ൾ ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ലെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി അ​​ന്വേ​​ഷ​​ണം അ​​വ​​സാ​​നി​​പ്പി​​ച്ചു​​കൊ​​ണ്ടു​​ള്ള റി​​പ്പോ​​ർ​​ട്ടാ​​ണ് വി​​ജി​​ല​​ൻ​​സ് കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​ത്.

കോ​​ഴ ആ​​രോ​​പ​​ണം തെ​​ളി​​യി​​ക്കാ​​ൻ സാ​​ക്ഷി മൊ​​ഴി​​ക​​ളി​​ല്ല. ബാ​​റു​​ട​​മ ബി​​ജു ര​​മേ​​ശ് ന​​ൽ​​കി​​യ കാ​​സ​​റ്റ് എ​​ഡി​​റ്റ് ചെ​​യ്ത​​താ​​ണ്. ഇ​​ക്കാ​​ര​​ണ​​ങ്ങ​​ളാ​​ൽ കേ​​സി​​നു തെ​​ളി​​വി​​ല്ലെ​​ന്ന് വി​​ജി​​ല​​ൻ​​സ് റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ച​​പ്പോ​​ൾ കോ​​ട​​തി പു​​ന​​ര​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു. ഇ​​തി​​നെ​​തി​​രേ കെ.​​എം. മാ​​ണി ഹൈ​​ക്കോ​​ട​​തി​​യി​​ൽ ഹ​​ർ​​ജി ഫ​​യ​​ൽ ചെ​​യ്തു. ഈ​​ കേ​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണു കോ​​ഴ ആ​​രോ​​പ​​ണ​​ത്തി​​ന് തെ​​ളി​​വി​​ല്ലെ​​ന്ന് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ഇന്നലെ കോടതിയിൽ മുദ്രവച്ച കവറിൽ വിജിലൻസ് റിപ്പോർട്ട് നല്കിയിരുന്നു. എങ്കിലും തുടരന്വേഷണത്തിന് 45 ദിവസം ആവശ്യപ്പെട്ടതു കോടതി അ നുവദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.