ത്രീസ്റ്റാറിൽ വി​ദേ​ശമ​ദ്യ വില്പന: ച​ട്ട​ഭേ​ദ​ഗ​തി അംഗീകരിച്ചു
ത്രീസ്റ്റാറിൽ വി​ദേ​ശമ​ദ്യ വില്പന: ച​ട്ട​ഭേ​ദ​ഗ​തി അംഗീകരിച്ചു
Thursday, June 22, 2017 2:56 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത്രീ ​​​സ്റ്റാ​​​റി​​​നും അ​​​തി​​​നു മു​​​ക​​​ളി​​​ലു​​​മു​​​ള്ള ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്കു വി​​​ദേ​​​ശ മ​​​ദ്യ വി​​​ൽ​​​പ​​​ന​​​യ്ക്ക് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കു​​​ന്ന​​​തും മ​​​ദ്യം വാ​​​ങ്ങാ​​​നു​​​ള്ള പ്രാ​​​യ​​​പ​​​രി​​​ധി 23 വ​​​യ​​​സാ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള​​തു​​മാ​​യ വി​​​ദേ​​​ശ മ​​​ദ്യ ച​​​ട്ട ഭേ​​​ദ​​​ഗ​​​തി വി​​​ജ്ഞാ​​​പ​​​നം ഇ​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യേ​​​ക്കും. എ​​​ക്സൈ​​​സ് വ​​​കു​​​പ്പു ത​​​യാ​​​റാ​​​ക്കി​​​യ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​ത്രി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഒ​​​പ്പു​​വ​​​ച്ചു.

ബാ​​​റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം രാ​​​ത്രി 11 വ​​​രെ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​യ​​​തും ച​​​ട്ട ഭേ​​​ദ​​​ഗ​​​തി​​​യി​​​ലു​​​ണ്ട്. ദേ​​​ശീ​​​യ​​​പാ​​​ത​​​യോ​​​ര​​​ത്തു​​​ള്ള ബി​​​യ​​​ർ- വൈ​​​ൻ പാ​​​ർ​​​ല​​​റു​​​ക​​​ൾ അ​​​തേ താ​​​ലൂ​​​ക്കി​​​ലെ മ​​​റ്റൊ​​​രു പ്ര​​​ദേ​​​ശ​​​ത്തേ​​​യ്ക്കു മാ​​​റ്റി സ്ഥാ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന വ്യ​​​വ​​​സ്ഥ​​​യും ഭേ​​​ദ​​​ഗ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ൽ ഫൈ​​​വ് സ്റ്റാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണു വി​​​ദേ​​​ശ മ​​​ദ്യ വി​​​ൽ​​​പ​​​ന ലൈ​​​സ​​​ൻ​​​സ് ഉ​​​ള്ള​​​ത്.


എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യ ന​​​യ​​​ത്തി​​​ൽ ഇ​​​തി​​​ൽ ത്രീ​​​സ്റ്റാ​​​റി​​​നും അ​​​തി​​​നു മു​​​ക​​​ളി​​​ലു​​​മു​​​ള്ള ഹോ​​​ട്ട​​​ലു​​​ക​​​ൾ​​​ക്കു ബാ​​​ർ ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.
ക​​​ള്ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ട്ട ഭേ​​​ദ​​​ഗ​​​തി ഇ​​​പ്പോ​​​ൾ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​ല്ല. സ്റ്റാ​​​ർ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ ക​​​ള്ളു വി​​​ള​​മ്പു​​​ന്ന​​​തി​​​നു ചി​​​ല സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ക​​​ള്ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ട്ട ഭേ​​​ദ​​​ഗ​​​തി ഇ​​​പ്പോ​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​ത്.
പു​​​തി​​​യ മ​​​ദ്യ ന​​​യം ജൂ​​​ലൈ ഒ​​​ന്നി​​നു നി​​​ല​​​വി​​​ൽ വ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.