സംസ്ഥാനത്തു മൂന്നു ശതമാനം ക്ഷാമബത്ത
Wednesday, January 18, 2017 3:43 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം : സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​ർ​​ക്കും പെ​​ൻ​​ഷ​​ൻ​​കാ​​ർ​​ക്കും മൂ​​ന്നു ശ​​ത​​മാ​​നം ക്ഷാ​​മ​​ബ​​ത്ത അ​​നു​​വ​​ദി​​ച്ചു. പു​​തു​​ക്കി​​യ ക്ഷാ​​മ​​ബ​​ത്ത ജ​​നു​​വ​​രി മാ​​സ​​ത്തെ ശ​​മ്പ​​ള​​ത്തോ​​ടൊ​​പ്പം ല​​ഭി​​ക്കും. കു​​ടി​​ശി​​ക പി​​എ​​ഫി​​ൽ ല​​യി​​പ്പി​​ക്കും. പെ​​ൻ​​ഷ​​ൻ​​കാ​​രു​​ടെ ക്ഷാ​​മ​​ബ​​ത്ത കു​​ടി​​ശി​​ക പ​​ണ​​മാ​​യി ന​​ല്കും.


ഇ​​തു​​മൂ​​ലം സ​​ർ​​ക്കാ​​രി​​ന് പ്ര​​തി​​മാ​​സം 86.07 കോ​​ടി രൂ​​പ​​യു​​ടെ​​യും പ്ര​​തി​​വ​​ർ​​ഷം 1032.84 കോ​​ടി രൂ​​പ​​യു​​ടെ​​യും അ​​ധി​​ക​​ബാ​​ധ്യ​​ത ഉ​​ണ്ടാ​​കു​​മെ​​ന്ന് ധ​​ന​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സ് അ​​റി​​യി​​ച്ചു. ഇ​​തോ​​ടെ ക്ഷാ​​മ​​ബ​​ത്ത 12 ശ​​ത​​മാ​​നം ആ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.