പിഎസ്സി അംഗങ്ങളുടെ എണ്ണം കൂട്ടേണ്ടെന്നു സർക്കാർ
Saturday, June 25, 2016 11:48 AM IST
തിരുവനന്തപുരം: പിഎസ്സി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കേണ്ടെന്നു സർക്കാർ തീരുമാനം. എണ്ണം വർധിപ്പിക്കണമെന്ന മുൻ സർക്കാരിന്റെ ശിപാർശ തള്ളിയാണു തീരുമാനം. തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പു മുസ്ലിംലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന സുഹ്റ മമ്പാടിനെ പിഎസ്സി അംഗമായി നിയമിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ശിപാർശയും റദ്ദാക്കി. പിഎസ്സിയിൽ ഒരംഗത്തിന്റെ തസ്തിക കൂടി അനുവദിക്കണമെന്ന മുൻ സർക്കാരിന്റെ ശിപാർശ നേരത്തേ ഗവർണർ മടക്കി അയച്ചിരുന്നു. മോശം ധനസ്‌ഥിതി പരിഗണിച്ച് പിഎസ്സി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കേണ്ടതില്ലെന്നാണ് എൽഡിഎഫ് നിലപാട്. ഒഴിവിൽ പുതിയ നിയമനം നടത്തുന്നതു സംബന്ധിച്ചു വൈകാതെ തീരുമാനം എടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.