കാലവർഷം കുറയുന്നു
കാലവർഷം കുറയുന്നു
Saturday, June 25, 2016 11:41 AM IST
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ഒളിച്ചുകളിക്കുന്നു. സംസ്‌ഥാനത്ത് ശനിയാഴ്ച രാവിലെവരെ ഈ സീസണിൽ ലഭിച്ച മഴ എട്ടുശതമാനം കുറവാണ്. 51.43 സെന്റിമീറ്റർ ലഭിക്കേണ്ടിടത്തു കിട്ടിയത് 47.35 സെന്റിമീറ്റർ മാത്രം.

ഈമാസം 17 വരെ ശരാശരിയോ അതിൽ കൂടുതലോ മഴ ലഭിച്ചിരുന്നതാണ്. ഒൻപതാം തീയതി വരെ 32 ശതമാനം അധികമഴ കിട്ടി. പിന്നീട് ക്രമമായി കുറഞ്ഞുപോന്നു.

ഇന്ത്യൻ കാലവസ്‌ഥാ വകുപ്പിന്റെ പ്രവചനത്തിൽ കാലവർഷം ജൂണിൽ ശരാശരിയിലും താഴെയാകുമെന്നാണു പറഞ്ഞിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.