സ്‌ഥാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ലെന്ന് ടി.പി.സെൻകുമാർ
സ്‌ഥാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ലെന്ന് ടി.പി.സെൻകുമാർ
Monday, May 30, 2016 10:34 PM IST
തിരുവനന്തപുരം: സ്‌ഥാനമാനങ്ങൾക്കായി താൻ ആരുടെയും പിന്നാലെ പോയിട്ടില്ലെന്ന് ഡിജിപി സ്‌ഥാനം നഷ്ടപ്പെട്ട മുതിർന്ന ഐപിഎസ് ഓഫീസർ ടി.പി.സെൻകുമാർ. സ്റ്റേറ്റ് പോലീസ് ചീഫ് എന്ന തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സെൻകുമാർ ഇക്കാര്യം വ്യക്‌തമാക്കിയത്. സംസ്‌ഥാന പോലീസ് മേധാവി എന്ന നിലയിലുള്ള തന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റായിരിക്കും ഇതെന്ന മുഖവുരയോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.<യൃ><യൃ>35 വർഷത്തെ തന്റെ സർവീസിൽ ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും തന്റെ ഉദ്യോഗസ്‌ഥരോട് നിയമം ലംഘിച്ച് ഒന്നും ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൂർണ സംതൃപ്തിയോടെ തനിക്ക് ഡിജിപി പദവി ഒഴിയാം. തെളിവുകൾ നിർമിച്ച് ഒരു നിരപരാധിയെയും തന്റെ കാലത്ത് അറസ്റ്റ് ചെയ്തിട്ടില്ലെന്നും തന്നോട് സഹകരിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും സെൻകുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.