groups
കാ​ര്യ​ങ്ങ​ൾ പ​ന്തി​യ​ല്ലാ​ത്ത ബി​ഗ് ബി
ലോ​​ക​​ക​​പ്പ് ഗ്രൂ​​പ്പ് ബി​​യി​​ൽ പു​​തി​​യ ഫി​​ഫ റാ​​ങ്ക് പ്ര​​കാ​​രം കാ​​ര്യ​​ങ്ങ​​ൾ അ​​ത്ര​​ പ​​ന്തി​​യ​​ല്ല. 2010 ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ സ്പെ​​യി​​നി​​നാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ തി​​രി​​ച്ച​​ടി നേ​​രി​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഇ​​ന്ന​​ലെ ഫി​​ഫ പു​​റ​​ത്തു​​വി​​ട്ട പു​​തി​​യ ടീം ​​റാ​​ങ്കിം​​ഗ് പ്ര​​കാ​​രം സ്പെ​​യി​​നി​​ന് ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ൾ താ​​ഴേ​​യ്ക്ക് ഇ​​റ​​ങ്ങേ​​ണ്ടി​​വ​​ന്നു. എ​​ട്ടാം റാ​​ങ്കി​​ലാ​​യി​​രു​​ന്ന സ്പെ​​യി​​ൻ 10ലേ​​ക്കാ​​യി.

അ​​തേ​​സ​​മ​​യം, ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ പോ​​ർ​​ച്ചു​​ഗ​​ൽ റാ​​ങ്കിം​​ഗി​​ൽ നാ​​ലാം സ്ഥാ​​ന​​ത്തു​​ത​​ന്നെ തു​​ട​​ർ​​ന്നു. ഗ്രൂ​​പ്പി​​ലെ മ​​റ്റ് ര​​ണ്ട് അം​​ഗ​​ങ്ങ​​ളാ​​യ മൊ​​റോ​​ക്കോ 42ൽ​​നി​​ന്ന് 41ലേ​​ക്കു ക​​യ​​റി​​യ​​പ്പോ​​ൾ ഇ​​റാ​​ൻ ഒ​​രു സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ടു​​ത്തി 37 ആ​​യി. പോ​​ർ​​ച്ചു​​ഗ​​ലും സ്പെ​​യി​​നും ഉള്ള​​താ​​ണ് ബി​​യെ വ്യ​​ത്യ​​സ്ത​മാ​​ക്കു​​ന്ന​​ത്.

സ്പെ​​യി​​ൻ

* ഫി​​ഫ റാ​​ങ്ക്: 10
* ലോ​​ക​​ക​​പ്പി​​ൽ: 15-ാം ത​​വ​​ണ
* മി​​ക​​ച്ച പ്ര​​ക​​ട​​നം: 2010 ചാ​​ന്പ്യ​ന്മാ​ർ
* പ​​രി​​ശീ​​ല​​ക​​ൻ: ജു​​ല​​ൻ ലോ​​പെ​​ടെ​​ഹു​​യി

ജു​​ല​​ൻ ലോ​​പെ​​ടെ​​ഹു​​യി​​യു​​ടെ കീ​​ഴി​​ൽ തോ​​ൽ​​വി അ​​റി​​യാ​​തെ നീ​​ങ്ങു​​ന്ന സ്പെ​​യി​​ൻ ഈ ​​ലോ​​ക​​ക​​പ്പി​​ൽ കി​​രീ​​ട പ്ര​​തീ​​ക്ഷ​​ക​​ളു​​മാ​​യാ​​ണ് എ​​ത്തു​​ന്ന​​ത്. ലോ​​പെ​​ടെ​​ഹു​​യി​​യു​​ടെ കീ​​ഴി​​ൽ ടീം ​​മി​​ക​​ച്ച ആ​​ക്ര​​മ​​ണ ഫു​​ട്ബോ​​ളാ​​ണ് കാ​​ഴ്ച​​വ​​യ്ക്കു​​ന്ന​​ത്. 2014 ലോ​​ക​​ക​​പ്പ്, 2016 യൂ​​റോ ക​​പ്പ് എ​​ന്നി​​വ സ​​മ്മാ​​നി​​ച്ച നി​​രാ​​ശ​​ മ​​റി​​ക​​ട​​ക്കാ​​ൻ സ്പെ​​യി​​ന് കി​​രീ​​ടം ആ​​വ​​ശ്യ​​മാ​​ണ്. പ​​രി​​ച​​യ​​സ​​ന്പ​​ന്ന​​രാ​​യ ക​​ളി​​ക്കാ​​ർ​​ക്കൊ​​പ്പം മി​​ക​​ച്ച ഒ​​രു​​കൂ​​ട്ടം യു​​വ​​താ​​ര​​ങ്ങ​​ളും സ്പെ​​യി​​നു സ്വ​​ന്തം. ഡി​​യേ​​ഗോ കോ​​സ്റ്റ, ഡേ​​വി​​ഡ് സി​​ൽ​​വ തു​​ട​​ങ്ങി​​യ​​വ​​ർ ആ​​ക്ര​​മ​​ണം ന​​യി​​ക്കു​​ന്പോ​​ൾ മ​​ധ്യ​​നി​​ര​​യി​​ൽ ഇ​​നി​​യേ​​സ്റ്റ​​യു​​ടെ​​യും ഇ​​സ്കോ​​യു​​ടെ​​യും നേ​​തൃ​​ത്വം. പ്ര​​തി​​രോ​​ധ​​ത്തി​​ൽ ക്യാ​​പ്റ്റ​​ൻ സെ​​ർ​​ജ്യോ റാ​​മോ​​സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വ​​ന്പ​ന്മാ​​രും.

പോ​​ർ​​ച്ചു​​ഗ​​ൽ

* ഫി​​ഫ റാ​​ങ്ക്: 4
* ലോ​​ക​​ക​​പ്പി​​ൽ: ഏ​​ഴാം ത​​വ​​ണ
* മി​​ക​​ച്ച പ്ര​​ക​​ട​​നം: 1966ൽ ​​മൂ​​ന്നാം സ്ഥാ​​നം
* പ​​രി​​ശീ​​ല​​ക​​ൻ: ഫെ​​ർ​​ണാ​​ണ്ടോ സാ​​ന്‍റോ​സ്

2016 യൂ​​റോ ക​​പ്പി​​ൽ ഫ്രാ​​ൻ​​സി​​നെ അ​​വ​​രു​​ടെ മ​​ണ്ണി​​ൽ ത​​ക​​ർ​​ത്ത് ചാ​​ന്പ്യ​ന്മാ​രാ​​യ പോ​​ർ​​ച്ചു​​ഗ​​ൽ ഏ​​വ​​രെ​​യും ഞെ​​ട്ടി​​ച്ചു. ഫെ​​ർ​​ണാ​​ണ്ടോ സാ​​ന്‍റോ​സി​​ന്‍റെ കീ​​ഴി​​ൽ എ​​ല്ലാ​​വ​​രെ​​യും ആ​​ക​​ർ​​ഷി​​ക്കു​​ന്ന ഫു​​ട്ബോ​​ള​​ല്ല പോ​​ർ​​ച്ചു​​ഗ​​ൽ ക​​ളി​​ക്കു​​ന്ന​​തെ​​ങ്കി​​ലും വി​​ജ​​യ​​ങ്ങ​​ൾ നേ​​ടി മു​​ന്നേ​​റാ​​ൻ സാ​​ധി​​ക്കു​​ന്നു​​ണ്ട്.

ടീം ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് വേ​​ള​​യി​​ൽ സാ​​ന്‍റോ​സ് ഞെ​​ട്ടി​​ച്ചു. പ​​രി​​ച​​യ​​സ​​ന്പ​​ന്ന​​നാ​​യ വിം​​ഗ​​ർ നാ​​നി​​യെ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ല്ല. അ​​ഞ്ചു പ്രാ​​വ​​ശ്യം ലോ​​ക ഫു​​ട്ബോ​​ള​​റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ സാ​​ന്നി​​ധ്യ​​മാ​​ണ് പോ​​ർ​​ച്ചു​​ഗ​​ലി​​ന്‍റെ പ്ല​​സ് പോ​​യി​​ന്‍റ്. ബ്രൂ​​ണോ ഫെ​​ർ​​ണാ​​ണ്ട​​സ്, ആ്ര​​ന്ദേ സി​​ൽ​​വ തു​​ട​​ങ്ങി​​യ​​വ​​രും അ​​ണി​​നി​​ര​​ക്കു​​ന്ന പ​​റ​​ങ്കി​​പ്പ​​ട ക​​രു​​ത്തു​​റ്റ​​തു​​ത​​ന്നെ.

മൊ​​റാ​​ക്കോ

* ഫി​​ഫ റാ​​ങ്ക്: 4
* ലോ​​ക​​ക​​പ്പി​​ൽ: അ​​ഞ്ചാം ത​​വ​​ണ
* മി​​ക​​ച്ച പ്ര​​ക​​ട​​നം: 1986 പ്രീ​​ക്വാ​​ർ​​ട്ട​​ർ
* പ​​രി​​ശീ​​ല​​ക​​ൻ: ഹെ​​ർ​​വെ റെ​​നാ​​ർ​​ഡ്

20 വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷ​​മാ​​ണ് മൊ​​റോ​​ക്കോ ലോ​​ക​​ക​​പ്പി​​നു യോ​​ഗ്യ​​ത നേ​​ടി​​യ​​ത്. പ​​രി​​ശീ​​ല​​ക​​ൻ ഹെ​​ർ​​വെ റെ​​നാ​​ർ​​ഡി​​ന്‍റെ ത​​ന്ത്ര​​ങ്ങ​​ളാ​​ണ് മൊ​​റോ​​ക്കോ​​യ്ക്കു യോ​​ഗ്യ​​ത നേ​​ടി​​ക്കൊ​​ടു​​ത്ത​​ത്. ആ​​ഫ്രി​​ക്ക​​ൻ ടീ​​മു​​ക​​ളെ പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്ന​​വ​​രി​​ൽ മി​​ക​​ച്ച പ​​രി​​ശീ​​ല​​ക​​നെ​​ന്ന വി​​ശേ​​ഷണം റെ​​നാ​​ർ​​ഡി​​നു​​ണ്ട്. മെഹ്ദി ബെനാതിയയാണ് ടീമിലെ ശ്രദ്ധേയമായ താരം.
ഫ്രാ​​ൻ​​സ്, ഹോ​​ള​​ണ്ട്, പോ​​ർ​​ച്ചു​​ഗ​​ൽ തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ളു​​ടെ യൂ​​ത്ത് സം​​ഘ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​വ​​രാ​​ണ് ടീ​​മി​​ലെ ഭൂ​​രി​​പ​​ക്ഷ​​വും.

ഇ​​റാ​​ൻ

* ഫി​​ഫ റാ​​ങ്ക്: 37
* ലോ​​ക​​ക​​പ്പി​​ൽ: അ​​ഞ്ചാം ത​​വ​​ണ
* മി​​ക​​ച്ച പ്ര​​ക​​ട​​നം: ആ​​ദ്യ റൗ​​ണ്ട്
* പ​​രി​​ശീ​​ല​​ക​​ൻ: കാ​​ർ​​ലോ​​സ് ക്വി​​റോ​​സ്

ഇറാൻ കാ​​ർ​​ലോ​​സ് ക്വി​​റോ​​സി​​നു കീ​​ഴി​​ൽ ഏ​​ഷ്യ​​യി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ടീ​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ന്നു. ഏ​​ഷ്യ​​ൻ യോ​​ഗ്യ​​ത​​യി​​ൽ ഒ​​രു മ​​ത്സ​​രം പോ​​ലും പ​​രാ​​ജ​​യ​​പ്പെ​​ടാ​​തെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യി യോ​​ഗ്യ​​ത നേ​​ടി. ലോ​​ക​​ക​​പ്പി​​ൽ വ​​ന്പ​ന്മാ​​ർ​​ക്കൊ​​പ്പം​​പെ​​ട്ട​​തു​​കൊ​​ണ്ട് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ക്കാ​​ൻ ബു​​ദ്ധി​​മു​​ട്ടേ​​ണ്ടി​​വ​​രും. സ​​ർ​​ദാ​​ർ അ​​സ്മോ ആ​​ണ് ടീ​​മി​​ലെ ശ്ര​​ദ്ധാ​​കേ​​ന്ദ്രം. 32 രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 23 ഗോ​​ളു​​ക​​ൾ അ​​സ്മോ നേ​​ടി​​യി​​ട്ടു​​ണ്ട്.