videos
യൂറോപ്പ്യന്‍ രാജ്യങ്ങളുടെ മാത്രം 1934 ലോകകപ്പ് / ഫിഫ ലോകകപ്പ് ചരിത്രവഴികളിലൂടെ
ലോകകപ്പ് 1934, മെയ് 27 മുതല്‍ ജൂണ്‍ 10 വരെയാണ് രണ്ടാം ലോകകപ്പ് ഫുട്‌ബോള്‍ നടന്നത്. ക്വാളിഫിക്കേഷന്‍ മല്‍സരങ്ങള്‍ ആദ്യമായി ആരംഭിച്ചതും ഈ ലോകകപ്പിലായിരുന്നു.

തങ്ങള്‍ ആദിത്യമരുളിയ ആദ്യ ലോകകപ്പില്‍ നിന്നു യൂറോപ്പില്‍ നിന്നും ടീമുകള്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് നിലവിലെ ചാമ്പ്യന്‍മാരായ യൂറഗ്വായ് ഈ ലോകകപ്പില്‍ നിന്നു വിട്ടുനിന്നു. ഫൈനലില്‍ ചെക്കോസ്ലോവോകിയയെ തോല്‍പ്പിച്ച് ഇറ്റലി ആ ലോകകപ്പില്‍ മു്ത്തമിട്ടു. അങ്ങനെ ആദ്യമായി ലോകകപ്പ് നേടുന്ന യൂറോപ്പ്യന്‍ രാജ്യമെന്ന ഖ്യാതിയും ഇറ്റലി കരസ്ഥമാക്കി.



16 ടീമുകളാണ് ഈ ലോകകപ്പില്‍ മാറ്റുരച്ചത്. അര്‍ജന്‌റീന, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍, ചെക്കോസ്ലോവാകിയ, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, റൊമേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎസ് എന്നിവയാണ് ഈ ലോകകപ്പില്‍ പങ്കെടുത്ത ടീമുകള്‍.

സെമിഫൈനലില്‍ ഇറ്റലി ഓസ്ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഫൈനലിലെത്തിയപ്പോള്‍ രണ്ടാം സെമിയില്‍ ജര്‍മനിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ് ചെക്കോസ്ലോവാകിയ ഫൈനലിലെത്തിയത്. ഫൈനലില്‍ 2-1 എന്ന സ്‌കോറിനാണ് ഇറ്റലി പൊരുതിക്കളിച്ച ചെക്കോസ്ലോവാകിയയെ തോല്‍പ്പിച്ച് കപ്പുയര്‍ത്തിയത്.

ഇറ്റലി കപ്പുനേടിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറ്റാലിയുടെ അന്നത്തെ സ്വേച്ഛാദിപതി മുസോളിനിയുടെ പങ്കുണ്ടെന്ന് പിന്നീടു വെളിവായി. ഇറ്റലിയുടെ കളികള്‍ നിയന്ത്രിച്ച റഫറിമാരുടെ തിരഞ്ഞെടുപ്പു മുതല്‍ കളി നിശ്ചയിക്കുന്നതിലും മുസോളിനി മുന്നിട്ടിറങ്ങി.