latest
ഇം​ഗ്ല​ണ്ടി​നെ അ​ട്ടി​മ​റി​ച്ച് ക്രൊ​യേ​ഷ്യ ഫൈ​ന​ലി​ൽ
മോ​സ്കോ: ഹോ..! ​അ​തി​ശ‍​യം, അ​ദ്ഭു​തം, എ​ല്ലാ പ്ര​വ​ച​ന​ങ്ങ​ളെ​യും പു​റ​ത്തേ​ക്ക​ടി​ച്ച് ക​രു​ത്ത​രാ​യ ഇം​ഗ്ല​ണ്ടി​നെ അ​ട്ടി​മ​റി​ച്ച് ക്രൊ​യേ​ഷ്യ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ. മോ​സ്കോ​യി​ലെ ലു​ഷ്നി​ക്കി​സ്റ്റേ​ഡി​യ​ത്തി​ൽ അ​ധി​ക​സ​മ​യ​ത്ത് നേ​ടി​യ ഗോ​ളി​ൽ ക്രൊ​യേ​ഷ്യ ച​രി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു. ഇ​വാ​ൻ പെ​രി​സി​ച്ച്, ക്രൊ​യേ​ഷ്യ​യു​ടെ പെ​രി​യോ​ർ ഗോ​ൾ നേ​ടി​യും ഗോ​ൾ അ​ടി​പ്പി​ച്ചും ബാ​ൾ​ക്ക​ൻ​സി​നു സ്വ​ർ​ണ​ക​പ്പ് കൈ​യെ​ത്തും ദൂ​ര​ത്തെ​ത്തി​ച്ചി​രി​ക്കു​ന്നു. ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ഇം​ഗ്ല​ണ്ടി​നെ റാ​ങ്കിം​ഗി​ൽ 20 ാം സ്ഥാ​ന​ത്തു​മാ​ത്ര​മു​ള്ള ക്രൊ​യേ​ഷ്യ വീ​ഴ്ത്തി​യി​രി​ക്കു​ന്നു.

വി​ശ്വ​സി​ക്കു​ക, കൈ​യ​ടി​ക്കു​ക, ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ക്രൊ​യേ​ഷ്യ ഫൈ​ന​ലി​ൽ ക​ട​ന്നി​രി​ക്കു​ന്നു. ഇ​വാ​ൻ റാ​ട്ടി​ക്കി​ച്ചി​ന്‍റെ, ലൂ​ക്ക മോ​ഡ്രി​ച്ചി​ന്‍റെ ക്രൊ​യേ​ഷ്യ​യു​ടെ സു​വ​ർ​ണ ത​ല​മു​റ സ്വ​ർ​ണ​ക്ക​പ്പി​നു തൊ​ട്ട​ടു​ത്ത്.

ക​ളി​യു​ടെ അ​ഞ്ചാം മി​നി​റ്റി​ൽ‌ കീ​റ​ണ്‍ ട്രി​പ്പി​യ​റി​ന്‍റെ ഗോ​ളി​ലൂ​ടെ മു​ന്നി​ലെ​ത്തി​യ ഇം​ഗ്ല​ണ്ടി​നെ ര​ണ്ടാം പ​കു​തി​യി​ലും അ​ധി​ക​സ​മ​യ​ത്തും നേ​ടി​യ ഗോ​ളു​ക​ളി​ലൂ​ടെ​യാ​ണ് ക്രൊ​യേ​ഷ്യ ഞെ​ട്ടി​ച്ച​ത്. മാ​രി​യോ മാ​ൻ​സു​കി​ച്ചും ഇ​വാ​ൻ പെ​രി​സി​ച്ചു​മാ​ണ് ക്രൊ​യേ​ഷ്യ​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്.

റ​ഷ്യ ലോ​ക​ക​പ്പി​ലെ എ​ക്സ്ട്രാ ത്രി​ല്ല​ർ മ​ത്സ​ര​ത്തി​നൊ​ടു​വി​ലാ​ണ് ക്രൊ​യേ​ഷ്യ​ൻ ആ​ക്ര​മ​ണ ഫു​ട്ബോ​ളി​ൽ ഇം​ഗ്ല​ണ്ട് മു​ട്ടി​ടി​ച്ച് വീ​ണ​ത്. ഇം​ഗ്ല​ണ്ടി​നാ​യി വാ​തു​വ​ച്ച് ക​ണ്ണു​ചി​മ്മാ​തെ കാ​ത്തി​രു​ന്ന​വ​രു​ടെ, ക​ളി​വി​ദ​ഗ്ധ​രു​ടെ പ്ര​വ​ച​നം​പോ​ലെ അ​നാ​യാ​സ വി​ജ​യ​മെ​ന്നു തോ​ന്നി​പ്പി​ച്ച് ഇം​ഗ്ലീ​ഷു​കാ​ർ ആ​ദ്യം ലീ​ഡെ​ടു​ത്തു. ക​ളി​ചൂ​ടു​പി​ടി​ക്കു​മു​മ്പ് ബോ​ക്സി​നു പു​റ​ത്തു​വ​ച്ച് ലൂ​ക്ക മോ​ഡ്രി​ച്ചി​ന്‍റെ ഫൗ​ൾ, ഇം​ഗ്ല​ണ്ടി​നു ഫ്രീ​കി​ക്ക്. ബോ​ക്സി​നു തൊ​ട്ട​ടു​ത്തു​നി​ന്ന് കി​ക്ക് എ​ടു​ത്ത കീ​റ​ണ്‍ ട്രി ​പ്പി​യ​റി​നു പി​ഴ​ച്ചി​ല്ല. പ​ന്ത് പോ​സ്റ്റി​ന്‍റെ വ​ല​തു​മൂ​ല​യി​ൽ പ​റ​ന്നി​റ​ങ്ങി. അ​പ്പോ​ൾ മ​ത്സ​ര​ത്തി​നു ആ​യു​സ് വെ​റും അ​ഞ്ച് മി​നി​റ്റ്. ഇം​ഗ്ല​ണ്ട് ഈ ​ലോ​ക​ക​പ്പി​ൽ നേ​ടു​ന്ന 10ാം സെ​റ്റ്പീ​സ് ഗോ​ളാ​യി​രു​ന്നു ട്രി​പ്പി​യ​റി​ന്‍റേ​ത്. ഇം​ഗ്ലീ​ഷു​കാ​ർ ആ​കെ 13 ഗോ​ൾ നേ​ടി​യ​പ്പോ​ൾ അ​തി​ൽ മൂ​ന്നെ​ണ്ണം മാ​ത്ര​മാ​യി​രു​ന്നു ഫീ​ൽ‌​ഡ് ഗോ​ൾ.

ആ​ദ്യ​പ​കു​തി​യി​ൽ ഇ​രു​വ​രും നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ച് ഒ​പ്പ​ത്തി​നൊ​ന്നും മു​ന്നേ​റി​യേ​ങ്കി​ലും ല​ക്ഷ്യം ക​ണ്ടി​ല്ല. ര​ണ്ടാം പ​കു​തി​യി​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ന്ന ക്രൊ​യേ​ഷ്യ​യാ​ണ് ക​ള​ത്തി​ലെ​ത്തി​യ​ത്. നി​ര​ന്ത​രം അ​വ​ർ ഇം​ഗ്ലീ​ഷ് പോ​സ്റ്റി​ൽ അ​പ​ക​ടം വി​ത​ച്ചു. ഇം​ഗ്ല​ണ്ട് ഒ​രു ഗോ​ളി​ൽ ക​ടി​ച്ചു​തൂ​ങ്ങാ​ൻ പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് പി​ൻ​വാ​ങ്ങി. ഇ​തി​നു വി​ല​യാ​യി ന​ൽ​കേ​ണ്ടി​വ​ന്ന​ത് ലോ​ക​ക​പ്പ് ത​ന്നെ​യാ​യി​രു​ന്നു.

68-ാം മി​നി​റ്റി​ൽ സി​മെ വ​ർ​സാ​ൽ​കെ വ​ലതു​വിം​ഗി​ൽ​നി​ന്ന് ഉ​യ​ർ​ത്തി ന​ൽ​കി​യ ക്രോ​സ് ക​ള​രി​ച്ചു​വ​ടോ​ടെ പെ​രി​സി​ച്ച് ഇം​ഗ്ലീ​ഷ് വ​ല​യി​ൽ എ​ത്തി​ച്ചു. ബ​ലാ​ബ​ലം സ​മാ​സ​മം. ക​ളി അ​ധി​ക​സ​മ​യ​ത്തേ​ക്ക് നീ​ണ്ടു. പ്രീ ​ക്വാ​ർ​ട്ട​റി​ലും ക്വാ​ർ​ട്ട​റി​ലും നി​ശ്ചി​ത സ​മ​യ​വും അ​ധി​ക​സ​മ​യവും പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടും ക​ട​ന്ന് എ​ത്തി​യ ക്രൊ​യേ​ഷ്യ എ​ക്സ്ട്രാ ക​രു​ത്തോ​ടെ തു​ട​ർ​ച്ച‍​യാ​യ മൂ​ന്നാം മ​ത്സ​ര​വും അ​ധി​ക​സ​മ​യ​ത്തേ​ക്ക് നീ​ട്ടി​യെ​ടു​ത്തു. അ​ധി​ക​സ​യ​മ​ത്ത് ക​ളി​യി​ൽ ആ​ദ്യ​മാ​യി പ​ക​ര​ക്കാ​രെ ഇ​റ​ക്കി ക്രൊ​യേ​ഷ്യ മു​ൻ​തൂ​ക്കം നേ​ടി.

109-ാം മി​നി​റ്റി​ൽ ലോ​കം കാ​ത്തി​രു​ന്ന ആ ​ച​രി​ത്ര​സം​ഭ​വം സം​ഭ​വി​ച്ചു. മ​രി​യോ മാ​ൻ​സു​ക്കി​ച്ചി​ന്‍റെ കാ​ലി​ൽ​നി​ന്ന് പ​ന്ത് ഇം​ഗ്ല​ണ്ട് ഗോ​ൾ വ​ര​ക​ട​ന്നു. ക്രൊ​യേ​ഷ്യ​യു​ടെ ഗോ​ൾ​ഡ​ൻ ഗോ​ൾ. ഇ​വാ​ൻ പെ​രി​സി​ച്ച് ത​ല​കൊ​ണ്ട് ബോ​ക്സി​ലേ​ക്ക് മ​റി​ച്ചു​ന​ൽ​കി​യ പ​ന്ത് മാ​ൻ​സു​ക്കി​ച്ച് വ​ലം​കാ​ൽ​കൊ​ണ്ട് ഒ​ന്നു​ത​ലോ​ടി ച​രി​ത്ര​ത്തി​ലേ​ക്കൊ​രു സ്വ​ർ​ണ നി​ക്ഷേ​പം ന​ട​ത്തി.

ഇം​ഗ്ല​ണ്ടി​ന് ക​ളി കൈ​വി​ട്ടു​പോ​യി​രു​ന്നു. തി​രി​ച്ച​ടി​ക്കാ​ൻ ഒ​രു​ങ്ങി​യ ഇം​ഗ്ലീ​ഷു​കാ​ർ​ക്ക് അ​വ​രു​ടെ ഗോ​ൾ സ്കോ​റ​ർ ട്രി​പ്പി​യ​റി​നെ ന​ഷ്ട​മാ​യി. പ്ര​തി​രോ​ധ​ത്തി​ലെ ക​രു​ത്ത​ൻ പേ​ശി​വ​ലി​വ് മൂ​ലം ക​ളം​വി​ട്ടു. അ​തി​ന​കം നാ​ല് സ​ബ്സ്റ്റി​റ്റ്യൂ​ഷ​ൻ ന​ട​ത്തി​യി​രു​ന്ന​തി​നാ​ൽ ഇം​ഗ്ലീ​ഷു​കാ​ർ​ക്ക് 10 പേ​രു​മാ​യി അ​വ​സാ​ന 10 മി​നി​റ്റ് ക​ളി​ക്കേ​ണ്ടി​വ​ന്നു. പ​ട​ച്ച​ത​മ്പു​രാ​ന്‍റെ ഖ​ജ​നാ​വി​ൽ സ​മ​യം അ​ന​ന്ത​മാ​ണ്. എ​ന്നാ​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ സ​മ​യം ഇ​നി​യും തി​രി​കെ​കി​ട്ടാ​തെ അ​വ​സാ​നി​ച്ചി​രി​ക്കു​ന്നു. റ​ഫ​റി​യു​ടെ ചു​ണ്ടി​ൽ​നി​ന്ന് ച​രി​ത്ര​ത്തി​ലേ​ക്ക് അ​വ​സാ​ന വി​സി​ൽ നീ​ണ്ടു​മു​ഴ​ങ്ങി. ഇം​ഗ്ല​ണ്ട് ക​ണ്ണീ​രി​ലാ​ണ്ട​പ്പോ​ൾ ക്രൊ​യേ​ഷ്യ, ലോ​ക​ത്തി​ലെ കു​ഞ്ഞ​ൻ രാ​ജ്യം ആ​ന​ന്ദ​ക​ണ്ണീ​ർ പൊ​ഴി​ച്ചു.

ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ​സ​മ​യം രാ​ത്രി 8.30നു ​ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ക്രൊ​യേ​ഷ്യ ഫ്രാ​ൻ​സു​മാ​യി ഏ​റ്റു​മു​ട്ടും.‌

1998-ൽ ​സെ​മി​യി​ലെ​ത്തി​യ​താ​ണ് ലോ​ക​ക​പ്പി​ൽ ഇ​തു​വ​രെ ക്രൊ​യേ​ഷ്യ​യു​ടെ മി​ക​ച്ച പ്ര​ക​ട​നം. ഇം​ഗ്ല​ണ്ട് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ലോ​ക​ക​പ്പ് സെ​മി​യി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്.