latest
സു​വ​ർ​ണ ത​ല​മു​റ​യുടെ മേൽ ഉംറ്റിറ്റിയുടെ ഹെഡർ; ഫ്രാ​ൻ​സ് കലാശപോരിന്
സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ്: അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ച്ച് മു​ന്നേ​റി​യ ബെ​ൽ​ജി​യ​ത്തി​ന്‍റെ സു​വ​ർ​ണ ത​ല​മു​റ​യെ പി​ടി​ച്ചു​കെ​ട്ടി ഫ്രാ​ൻ​സ് ക​ലാ​ശ​പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടി. ബെ​ൽ​ജി​യ​ത്തെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി​യാ​ണ് ഫ്രാ​ൻ​സി​ന്‍റെ കു​തി​പ്പ്. 51-ാം മി​നി​റ്റി​ൽ ഡി​ഫ​ൻ​ഡ​ർ സാ​മു​വേ​ൽ ഉം​റ്റി​റ്റി നേ​ടി​യ ഹെ​ഡ​ർ ഗോ​ളാ​ണ് ഫ്രാ​ൻ​സി​നെ 12 വ​ർ​ഷ​ത്തി​ന് ശേ​ഷം ഫൈ​ന​ലി​ൽ എ​ത്തി​ച്ച​ത്. അ​ന്‍റോ​ണി​യ ഗ്രീ​സ്മാ​ന്‍റെ ക്രോ​സ് ഉംറ്റി​റ്റി വ​ല​യി​ലേ​ക്ക് ചെ​ത്തി​യി​ടു​ക​യാ​യി​രു​ന്നു.

ആ​ദ്യ പ​കു​തി ഗോ​ൾ​ര​ഹി​ത​മാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു ഇ​രു ടീ​മു​ക​ളും. തു​ട​ക്ക​ത്തി​ൽ ബെ​ൽ​ജി​യം ആ​ധി​പ​ത്യം പു​ല​ർ​ത്തി​യെ​ങ്കി​ലും ഗോ​ൾ നേ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​തേ​സ​മ​യം, ഒ​റ്റ​പ്പെ​ട്ട മു​ന്നേ​റ്റ​ങ്ങ​ളി​ൽ ഒ​തു​ങ്ങു​ക​യാ​യി​രു​ന്നു ഫ്രാ​ൻ​സ്. ഏ​ഡ​ന്‍ ഹ​സാ​ര്‍​ഡ് പ​ല​കു​റി ഗോ​ളി​ന​ടു​ത്തെ​ത്തി​യെ​ങ്കി​ലും ഫ്രാ​ന്‍​സി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ല്‍ ത​ട്ടി ഗോ​ളാ​കാ​തെ പോ​വു​ക​യാ​യി​രു​ന്നു.

ഗോ​ൾ​കീ​പ്പ​ർ ഹ്യൂ​ഗോ ലോ​റി​സി​ന്‍റെ ഒ​രു കി​ടി​ല​ൻ സേ​വാ​ണ് ഒ​ന്നാം പ​കു​തി​യി​ൽ ഗോ​ൾ വ​ഴ​ങ്ങു​ന്ന​തി​ൽ നി​ന്ന് ഫ്രാ​ൻ​സി​നെ ര​ക്ഷി​ച്ച​ത്. ആ​ല്‍​ഡ​ര്‍​വ​യ്റ​ല്‍​ഡ് തൊ​ടു​ത്ത ത​ന്ത്ര​പ​ര​മാ​യ ഗ​ണ്ണ​ർ ലോ​റി​സ് ത​ട്ടി​യ​ക​റ്റി. അ​വി​ശ്വ​സ​നീ​യ​മാ​യി വ​ല​ത്തോ​ട്ട് ചാ​ടി സേ​വ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ര​ണ്ടാം പ​കു​തി​യി​ലും പ​ന്ത​ട​ക്ക​ത്തി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ ബെ​ൽ​ജി​യ​ത്തി​നെ​തി​രെ ഫ്രാ​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽ നീ​ക്ക​മാ​ണ് ഗോ​ളി​ൽ ക​ലാ​ശി​ച്ച​ത്. എ​ന്നാ​ൽ ഗോ​ൾ​കീ​പ്പ​ർ കു​ര്‍​ട്ടോ​യ്‌​സി​ന്‍റെ കി​ടി​ല​ൻ സേ​വു​ക​ൾ ഫ്രാ​ന്‍​സി​നെ ലീ​ഡ് ഉ​യ​ര്‍​ത്താ​ന്‍ അ​നു​വ​ദി​ച്ചി​ല്ല. ഏ‍​ഡ​ൻ ഹ​സാ​ർ​ഡി​നെ പോ​ൾ പോ​ഗ്ബ വി​ദ​ഗ്ധ​മാ​യി പൂ​ട്ടി​യ​തും കെ​വി​ൻ ഡി​ബ്രൂ​യ്നെ​യും റൊ​മേ​ലു ലു​ക്കാ​കു​വും ഫോ​മി​ലേ​ക്ക് ഉ​യ​രാ​തി​രു​ന്ന​തും ബെ​ൽ​ജി​യ​ത്തി​ന്‍റെ ലോ​ക​ക​പ്പ് മോ​ഹ​ങ്ങ​ൾ ഇ​രു​ട്ടി​ലാ​ക്കി.

ഫ്രാ​ൻ​സ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ എ​ത്തു​ന്ന​ത് ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ്. ബെ​ൽ​ജി​യം സെ​മി​യി​ൽ പു​റ​ത്താ​കു​ന്ന​ത് ച​രി​ത്ര​ത്തി​ൽ ര​ണ്ടാം​ത​വ​ണ​യാ​ണ്. 1998ൽ ​ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സ് 2006ലെ ​ഫൈ​ന​ലി​ൽ ഇ​റ്റ​ലി​യോ​ട് തോ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ബുധനാഴ്ച രാ​ത്രി 11.30നു ​ന​ട​ക്കു​ന്ന ഇം​ഗ്ല​ണ്ട്-​ക്രൊ​യേ​ഷ്യ സെ​മി​യി​ലെ ജേ​താ​ക്ക​ളാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി 8.30നു​ള്ള ഫൈ​ന​ലി​ൽ ഫ്രാ​ൻ​സി​ന്‍റെ എ​തി​രാ​ളി​ക​ൾ.