features
അന്ന് ആരാധകൻ, ഇന്ന് ഹീറോ..!
ക​ഴി​ഞ്ഞ ദി​വ​സം സ്വീ​ഡ​നെ​തി​രെ ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ദ്യ ഗോ​ൾ നേ​ടി​യ ഹാ​രി മാ​ഗ്വി​യ​റാ​ണ് ര​ണ്ടു വ​ർ​ഷം മു​ന്പ് ടീ​മി​ന്‍റെ വ​ലി​യ ആ​രാ​ധ​ക​നും ഇ​പ്പോ​ൾ വി​ജ​യ​നാ​യ​ക​നാ​യും എ​ത്തി​യി​രി​ക്കു​ന്ന​ത്.

2016ൽ ​ന​ട​ന്ന യൂ​റോ ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ മ​ത്സ​രം കാ​ണാ​ൻ വെ​റു​മൊ​രു ആ​രാ​ധ​ക​നാ​യി കൂ​ട്ടു​കാ​ർ​ക്കൊ​പ്പം എ​ത്തി​യ താ​ര​മാ​ണ് ഇ​ന്നു ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. അ​ന്നു സ്ലൊ​വാ​ക്യ​ക്കെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ന് സു​ഹൃ​ത്തു​ക്ക​ളു​മാ​യി എ​ത്തി​യ താ​രം ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നു വേ​ണ്ടി ബൂ​ട്ട​ണി​യു​ന്പോ​ഴും അ​ന്ന​ത്തെ സു​ഹൃ​ത്തു​ക്ക​ളെ മ​റ​ന്നി​ട്ടി​ല്ല. പാ​ന​മ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ശേ​ഷം അ​ന്നു യൂ​റോ ക​പ്പ് കാ​ണാ​ൻ ത​നി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ചി​ത്ര​മെ​ടു​ത്ത് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റു ചെ​യ്ത​തോ​ടെ​യാ​ണ് ഇം​ഗ്ല​ണ്ട് പ്ര​തി​രോ​ധ താ​ര​ത്തി​ന്‍റെ ക​ഥ പു​റം ലോ​കം അ​റി​ഞ്ഞ​ത്. ഇം​ഗ്ല​ണ്ടി​നു വേ​ണ്ടി ത​ന്‍റെ ആ​ദ്യ ഗോ​ളാ​ണ് മാ​ഗ്വി​യ​ർ ഇ​ന്ന​ലെ നേ​ടി​യ​ത്. പ​രി​ശീ​ല​ക​ൻ സൗ​ത്ത്ഗേ​റ്റി​ന്‍റെ വി​ശ്വ​സ്ത​നാ​യ പോ​രാ​ളി​യാ​ണ് മാ​ഗ്വി​യ​ർ.

ഷെ​ഫീ​ൽ​ഡ് യു​ണൈ​റ്റ​ഡി​ൽ ക​രി​യ​ർ തു​ട​ങ്ങി​യ മാ​ഗ്വി​യ​ർ പി​ന്നീ​ട് ഹ​ൾ സി​റ്റി​യി​ലും അ​വി​ടെ നി​ന്നും ലോ​ണി​ൽ വി​ഗാ​ൻ അ​ത്‌ലറ്റി​കി​ലും ക​ളി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ മു​ൻ പ്രീ​മി​യ​ർ ലീ​ഗ് ജേ​താ​ക്ക​ളാ​യ ലെ​സ്റ്റ​ർ സി​റ്റി​ക്കു വേ​ണ്ടി​യു​ള്ള പ്ര​ക​ട​ന​മാ​ണ് താ​ര​ത്തി​ന് ഇം​ഗ്ല​ണ്ട് ടീ​മി​ലി​ടം നേ​ടി​ക്കൊ​ടു​ത്ത​ത്. പ​ത്തു മ​ത്സ​ര​ങ്ങ​ൾ​ളി​ൽ ഇം​ഗ്ല​ണ്ടി​നാ​യി ബൂ​ട്ടു​കെ​ട്ടി. യൂ​റോ​പ്പി​ലെ വ​ൻ​കി​ട ക്ല​ബ്ബു​ക​ൾ ഇ​തി​നോ​ട​കം മാ​ഗ്വി​യ​റെ നോ​ട്ട​മി​ട്ടു​ക​ഴി​ഞ്ഞു.

സെ​റ്റ്പീ​സു​ക​ൾ ഗോ​ളാ​ക്കി മാ​റ്റാ​ൻ പ്ര​ത്യേ​ക മി​ക​വു​ണ്ടെ​ന്നാ​ണ് വി​വി​ധ ടീ​മു​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. സെ​മി​യി​ൽ ക്രൊ​യേ​ഷ്യ​യെ നേ​രി​ടു​ന്ന ഇം​ഗ്ല​ണ്ട് നി​ര​യി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന താ​ര​മാ​യി മാ​ഗ്വി​യ​ർ മാ​റി​ക്ക​ഴി​ഞ്ഞു.