corner kick
ബ്ര​സീ​ൽ ആ​രാ​ധ​ക​രെ ആ​ശ്വ​സി​പ്പി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ‌
റ​ഷ്യ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ ക്വാർട്ടർ ഫൈ​ന​ലി​ൽ ബെ​ൽ​ജി​യ​ത്തോ​ട് തോ​റ്റു പു​റ​ത്താ​യ ബ്ര​സീ​ലി​ന്‍റെ ആ​രാ​ധ​ക​രെ ആ​ശ്വ​സി​പ്പി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. പ​തി​വ് ഞാ​യ​റാ​ഴ്ച ആ​ശീ​ർ​വാ​ദ​ത്തി​നാ​യി വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്ക്വ​യ​റി​ലെ​ത്തി​യ​താ​യി​രു​ന്നു മാ​ർ​പാ​പ്പ. അ​പ്പോ​ഴാ​ണ് കു​ർ​ബാ​ന​യ്ക്കെത്തിയ ചി​ല​ർ ബ്ര​സീ​ലി​ന്‍റെ പ​താ​ക ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​ത് മാ​ർ​പാ​പ്പ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

കു​ർ​ബാ​നയ്ക്കി​ട​യി​ലെ സ​ന്ദേ​ശ​ത്തി​ൽ ബ്ര​സീ​ൽ ആ​രാ​ധ​ക​രോ​ട് ധൈ​ര്യ​മാ​യി ഇ​രി​ക്കാ​നും, ഇ​നി​യും അ​വ​സ​ര​ങ്ങ​ളു​ണ്ടെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു. അ​ർ​ജ​ന്‍റീ​ന​ക്കാ​രനും അ​ർ​ജ​ന്‍റീ​നി​യ​ൻ ഫു​ട്ബോ​ൾ ആ​രാ​ധ​ക​നു​മാ​യ മാ​ർ​പാ​പ്പ ബ്ര​സീ​ൽ ആ​രാ​ധ​ക​രെ ആ​ശ്വ​സി​പ്പി​ച്ച​ത് ഫു​ട്ബോ​ൾ ലോ​ക​ത്തി​നാ​കെ കൗ​തു​ക​മാ​യി.