corner kick
ആനന്ദനൃത്തമാ‌ടി ക്രൊയേഷ്യൻ പ്രഥമവനിത
സോ​​ച്ചി: ക്രൊ​​യേ​​ഷ്യ​​യു​​ടെ ഫു​​ട്ബോ​​ൾ ടീം ​​ഫി​​ഷ്റ്റ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന ക്വാ​ർ​ട്ട​റി​ൽ റ​​ഷ്യ​​യെ കീ​​ഴ​​ട​​ക്കു​​ന്പോ​​ൾ വി​​ഐ​​പി ബോ​​ക്സി​​ൽ ഒ​​രാ​​ൾ ആ​​ഹ്ലാ​​ദ​​നൃ​​ത്തം ച​​വി​​ട്ടി. അ​​തും റ​​ഷ്യ​​യു​​ടെ പ്ര​​ധാ​​ന​​മ​​ന്ത്രി ദി​​മി​​ത്രി മെ​​ദ്‌​വെ​ദേ​​വി​​നു മു​​ന്നി​​ൽ. ആ​ന​ന്ദ​നൃ​ത്ത​മാ​ടി​യ​ത് മ​​റ്റാ​​രു​​മാ​​യി​​രു​​ന്നി​​ല്ല, ക്രൊ​​യേ​​ഷ്യ​​യു​​ടെ പ്ര​​സി​​ഡ​​ന്‍റ് കോ​​ലി​​ൻ​​ഡ ഗ്രാ​​ബ​​ർ കി​​റ്റ​​റോ​​വി​​ച്ചാ​​യി​​രു​​ന്നു. ചു​​വ​​പ്പ് സ്യൂ​​ട്ട് ധ​​രി​​ച്ചെ​​ത്തി​​യ ക്രൊ​​യേ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റിന്‍റെ സ്യൂ​​ട്ടിനുള്ളിൽ ഫു​​ട്ബോ​​ൾ ടീ​​മി​​ന്‍റെ ജ​​ഴ്സി​​യുമുണ്ടായിരുന്നു.

മെ​ദ്‌​വെ​ദേ​വി​നും കോ​ലി​ൻ​ഡ​യ്ക്കും ന​​ടു​​വി​​ലാ​​യി ഫി​​ഫ പ്ര​​സി​​ഡ​​ന്‍റ് ജി​​യാ​​നി ഇ​​ൻ​​ഫ​​ന്‍റി​​നോ ഇ​​രു​​ന്നു. ക്രൊ​​യേ​​ഷ്യ​​യു​​ടെ ആ​​ദ്യ വ​​നി​​താ പ്ര​​സി​​ഡ​​ന്‍റാ​​യ​ കോ​ലി​ൻ​ഡ ഇ​​ക്ക​​ണോ​​മി ക്ലാ​​സി​​ലാ​​ണ് സോ​​ച്ചി​​യി​​ലെ​​ത്തി​​യ​​ത്. ക്രൊ​​യേ​​ഷ്യ മു​​ന്നി​​ലെ​​ത്തി​​യ​​പ്പോ​​ൾ എ​​ഴു​​ന്നേ​​റ്റു​​നി​​ന്ന് കൈ​​കൊ​​ട്ടി ആ​​ഹ്ലാ​​ദം പ്ര​​ക​​ടി​​പ്പി​​ച്ച പ്ര​​സി​​ഡ​​ന്‍റ് ടീം ​​സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ​​പ്പോ​​ൾ മെ​​ദ്‌വെ​​ദേ​​വി​​ന് കൈ​​കൊ​​ടു​​ക്കു​​ന്ന​​തും കാ​​ണാ​​മാ​​യി​​രു​​ന്നു. ക്രൊ​​യേ​​ഷ്യ ര​​ണ്ടാം ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ കോ​ലി​ൻ​ഡ എ​​ഴു​​ന്നേ​​റ്റുനി​​ന്ന് ഇ​​രു​​കൈ​​ക​​ളു​​മു​​യ​​ർ​​ത്തി ന​​ട​​ത്തി​​യ ആ​​ഹ്ലാ​​ദ​​നൃ​​ത്തം സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ വൈ​​റ​​ലാ​​യി.