latest
ഷൂ​ട്ടൗ​ട്ടി​ൽ വി​ധി​യെ​ഴു​ത്ത്; സോ​ച്ചി​യി​ൽ ക​ണ്ണീ​രൊ​ഴു​ക്കി റ​ഷ്യ​ൻ ജ​ന​ത
സോ​ച്ചി: പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ന്‍റെ വി​ധി​യെ​ഴു​ത്തി​ൽ തോ​റ്റ് ആ​തി​ഥേ​യ​രാ​യ റ​ഷ്യ പു​റ​ത്ത്. റ​ഷ്യ​യെ 2(3)-2(4) വീ​ഴ്ത്തി ക്രൊ​യേ​ഷ്യ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ സെ​മി​യി​ലേ​ക്ക് മു​ന്നേ​റി. ഇം​ഗ്ല​ണ്ടാ​ണ് സെ​മി​യി​ൽ ക്രൊ​യേ​ഷ്യ​യു​ടെ എ​തി​രാ​ളി. നി​ശ്ചി​ത​സ​മ​യ​വും അ​ധി​ക​സ​മ​യ​വും പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഇ​രു​ടീ​മും 2-2 സ​മ​നി​ല പാ​ലി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട​ത്.

പ്ര​തീ​ക്ഷ​യു​ടെ ഭാ​ര​വു​മാ​യി ഇ​റ​ങ്ങി​യ റ​ഷ്യ​ക്കെ​തി​രെ ക്രൊ​യേ​ഷ്യ തു​ട​ക്കം മു​ത​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മ​റി​യി​ച്ചാ​ണ് റ​ഷ്യ മു​ന്നേ​റി​യ​ത്. അ​തി​ന്‍റെ ഫ​ല​മെ​ന്നോ​ണം 31-ാം മി​നി​റ്റി​ൽ റ​ഷ്യ​യു​ടെ ഗോ​ളെ​ത്തി. ഡെ​നി​സ് ചെ​റി​ഷേ​വ് തൊ​ടു​ത്ത ലോം​ഗ്റേ​ഞ്ച​ർ ക്രൊ​യേ​ഷ്യ​ൻ ഗോ​ൾ​കീ​പ്പ​ർ സു​ബാ​സി​ച്ചി​നെ മ​റി​ക​ട​ന്ന് വ​ല​യി​ലേ​ക്ക്.

എ​ന്നാ​ൽ, എ​ട്ട് മി​നി​റ്റി​നു​ള്ളി​ൽ ക്രൊ​യേ​ഷ്യ തി​രി​ച്ച​ടി​ച്ചു. 39-ാം മി​നി​റ്റി​ൽ ആ​ന്ദ്രേ ക്ര​മാ​രി​ച്ചാ​ണ് ക്രൊ​യേ​ഷ്യ​യെ ഒ​പ്പ​മെ​ത്തി​ച്ച​ത്. ഇ​ട​തു പാ​ർ​ശ്വ​ത്തി​ലൂ​ടെ മു​ന്നേ​റി​യ മാ​രി​യോ മാ​ൻ​സൂ​ക്കി​ച്ച് ക്രോ​സ് ന​ൽ​കു​ന്നു. റ​ഷ്യ​ൻ പ്ര​തി​രോ​ധ​നി​ര​ക്കാ​ർ​ക്കി​ട​യി​ലൂ​ടെ പാ​ഞ്ഞെ​ത്തി ക്ര​മാ​രി​ച്ച് പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ ഇ​രു​ടീ​മും ലീ​ഡി​ന് വേ​ണ്ടി പൊ​രു​തി​യെ​ങ്കി​ലും ഗോ​ൾ നേ​ടാ​നാ​യി​ല്ല. ഇ​രു​ടീ​മും നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യെ​ങ്കി​ലും ഗോ​ൾ അ​ക​ന്നു നി​ന്നു. നി​ശ്ചി​ത സ​മ​യ​ത്ത് സ​മ​നി​ല പാ​ലി​ച്ച​തോ​ടെ മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​ക്ക് നീ​ണ്ടു.

എ​ക്സ്ട്രാ ടൈ​മി​ന്‍റെ പ​ത്താം മി​നി​റ്റി​ൽ ക്രൊ​യേ​ഷ്യ ര​ണ്ടാം ഗോ​ൾ നേ​ടി. ലൂ​ക്കാ മോ​ഡ്രി​ച്ചി​ന്‍റെ ത​ക​ർ​പ്പ​ൻ ക്രോ​സി​ൽ ത​ല​വ​ച്ച് വി​ദാ ടീ​മി​ന് ലീ​ഡ് സ​മ്മാ​നി​ച്ച​ത്. ഗോ​ൾ​നേ​ട്ടം ജ​ഴ്സി​യൂ​രി ആ​ഘോ​ഷി​ച്ച വി​ദാ​യ്ക്ക് മ​ഞ്ഞ​കാ​ർ​ഡ് കി​ട്ടി. വി​ജ​യ​മു​റ​പ്പി​ച്ചു നി​ന്ന ക്രൊ​യേ​ഷ്യ​യെ ഞെ​ട്ടി​ച്ച് 115-ാം മി​നി​റ്റി​ൽ റ​ഷ്യ ഒ​പ്പ​മെ​ത്തി. ഫ്രീ​കി​ക്കി​ൽ ത​ല​വ​ച്ച ഫെ​ർ​ണാ​ണ്ട​സാ​ണ് ഗോ​ൾ നേ​ടി​യ​ത്. പി​ന്നാ​ലെ എ​ക്സ്ട്രാ ടൈം ​അ​വ​സാ​നി​ച്ച​തോ​ടെ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ൽ എ​ത്തി.

ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ക്രൊ​യേ​ഷ്യ സെ​മി​യി​ൽ എ​ത്തു​ന്ന​ത്. 1991ല്‍ ​യൂ​ഗോ​സ്ലാ​വി​യ​യി​ല്‍​നി​ന്ന് സ്വ​ത​ന്ത്ര്യം നേ​ടി​യ​ശേ​ഷം 1998ലെ ​ലോ​ക​ക​പ്പി​ലെ​ത്തി ജ​ർ​മ​നി​യെ തോ​ൽ​പി​ച്ച് മൂ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു ക്രൊ​യേ​ഷ്യ.