reserve bench
ആ​​രാ​​ധ​​ക​​ അഭയാർഥി!
ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ കാ​​ണാ​​ൻ റ​​ഷ്യ​​യി​​ലെ​​ത്തി​​യ നൈ​​ജീ​​രി​​യ​​ൻ ആ​​രാ​​ധ​​ക​​ൻ അ​​ഭ​​യാ​​ർ​​ഥി​​ത്വ​​ത്തി​​ന് അ​​പേ​​ക്ഷ ന​​ൽ​​കി. രാ​​ജ്യ​​ത്തു തി​​രി​​ച്ചു ചെ​​ന്നാ​​ൽ രാ​​ഷ് ട്രീ​​യ വി​​ചാ​​ര​​ണ നേ​​രി​​ടു​​മെ​​ന്ന കാ​​ര​​ണ​​മാ​​ണ് ഇ​​തി​​നാ​​യി കാ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, ഇ​​ത്ത​​ര​​ക്കാ​​രു​​ടെ ല​​ക്ഷ്യം മ​​റ്റൊ​​ന്നാ​​ണെ​​ന്നാ​​ണ് റ​​ഷ്യ​​ൻ അ​​ധി​​കൃ​​ത​​രു​​ടെ പ​​ക്ഷം. ഇ​​വ​​രെ ഫു​​ട്ബോ​​ൾ അ​​ഭ​​യാ​​ർ​​ഥി എ​​ന്നാ​​ണ് റ​​ഷ്യ മു​​ദ്ര​​കു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

അ​​ഭ​​യാ​​ർ​​ഥി​​ത്വ അ​​പേ​​ക്ഷ റ​​ഷ്യ അം​​ഗീ​​ക​​രി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത കു​​റ​​വാ​​ണ്. 2017ൽ ​​ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള 582 അ​​പേ​​ക്ഷ​​ക​​ൾ മാ​​ത്ര​​മാ​​ണ് ഇ​​വി​​ടെ അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ള്ള​​ത്. ക​​ഴി​​ഞ്ഞ പ​​ത്തു വ​​ർ​​ഷ​​ത്തി​​നി​​ടെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ എ​​ണ്ണ​​മാ​​ണി​​ത്.

ലോ​​ക​​ക​​പ്പ് തു​​ട​​ങ്ങി​​യ​​തോ​​ടെ ഫാ​​ൻ ഐ​​ഡി രേ​​ഖ​​ക​​ളു​​മാ​​യി റ​​ഷ്യ​​യി​​ലെ​​ത്തി​​യ നി​​ര​​വ​​ധി വി​​ദേ​​ശി​​ക​​ളാ​​ണ് റ​​ഷ്യ​​യു​​ടെ അ​​യ​​ൽ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് അ​​ന​​ധി​​കൃ​​ത​​മാ​​യി ക​​ട​​ക്കാ​​ൻ ശ്ര​​മി​​ച്ചു​​വ​​രു​​ന്ന​​ത്.
ലോ​​ക​​ക​​പ്പി​​ന്‍റെ മ​​റ​​വി​​ൽ റ​​ഷ്യ​​യി​​ൽ എ​​ത്തി​​യ വി​​ദേ​​ശി​​ക​​ൾ മ​​തി​​യാ​​യ രേ​​ഖ​​ക​​ളി​​ല്ലാ​​തെ മ​​റ്റു യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ എ​​ത്താ​​നു​​ള്ള ശ്ര​​മ​​ത്തി​​ന് ത​​ട​​യി​​ടു​​മെ​​ന്ന് യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ നേ​​ര​​ത്തെ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ലോ​​ക​​ക​​പ്പി​​നാ​​യി റ​​ഷ്യ​​യി​​ലെ​​ത്താ​​ൻ മ​​ൽ​​സ​​ര​​ത്തി​​ന്‍റെ ഒ​​രു ടി​​ക്ക​​റ്റ് മ​​തി. വീ​​സ​​യും മ​​റ്റു കാ​​ര്യ​​ങ്ങ​​ളും ഇ​​വി​​ടെ ഇ​​പ്പോ​​ൾ ഒ​​രു പ്ര​​ശ്ന​​മ​​ല്ല.

ജോ​​സ് കു​​ന്പി​​ളു​​വേ​​ലി​​ൽ